കോഴിക്കോട്: വിവിധ ജില്ലകളില്‍ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. നിലമ്പൂര്‍ പുള്ളിപ്പാടം ചെമ്പകശ്ശേരി വീട്ടിൽ ജിമ്മി ജോസഫ് (46) പുല്‍പള്ളി പാട്ടവയല്‍ പട്ടാറ അമരക്കുനി ബജീഷ് ( 41) എന്നിവരെയാണ് താമരശേരി ഡിവൈഎസ്പി ഇ.പി. പൃഥ്വിരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിരവധി കവര്‍ച്ചകളാണ് പ്രതികൾ നടത്തിയത്.
അന്തര്‍ജില്ല മോഷ്ടാക്കള്‍ പിടിയിൽ
നിലമ്പൂര്‍ പുള്ളിപ്പാടം ചെമ്പകശ്ശേരി വീട്ടിൽ ജിമ്മി ജോസഫ് (46) പുല്‍പള്ളി പാട്ടവയല്‍ പട്ടാറ അമരക്കുനി ബജീഷ് ( 41) എന്നിവരാണ് പിടിയിലായത്.
നവംബര്‍ ഒന്നിന് പുലർച്ചെ കുടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി കവര്‍ച്ചാ ശ്രമത്തിനിടെ തിരുവമ്പാടി നൈറ്റ് പെട്രോളിംഗ് പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയും ഇതിനിടയില്‍ കൂടരഞ്ഞിയിലെ ഒരു വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും കാരമൂലയിലുള്ള വീട്ടില്‍ നിന്നും റബര്‍ ഷീറ്റും മോഷ്ടിച്ച് പ്രതികൾ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് സമാന രീതിയില്‍ നടന്ന കവര്‍ച്ചകളെ പറ്റിയുള്ള അന്വേഷണത്തിനിടയില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയും മുക്കം മാമ്പറ്റയ്ക്കടുത്തുള്ള വാടക ക്വാര്‍ട്ടേര്‍സില്‍ നിന്നും പിടികൂടുകയുമായിരുന്നു.
ചോദ്യം ചെയ്യലില്‍ കോടഞ്ചേരി, മാമ്പറ്റ, മണാശ്ശേരി എന്നിവിടങ്ങളിലെ ആളില്ലാത്ത നിരവധി വീടുകളില്‍ കവർച്ച നടത്തിയതായും മുത്തേരി, അഗസ്ത്യമുഴി, എരഞ്ഞിമാവ് എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയതായും കൂടാതെ, മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ അമ്പലങ്ങളിലും പള്ളികളിലും മോഷണം നടത്തിയതായും പ്രതികൾ സമ്മതിച്ചു. 10 മാസം മുമ്പാണ് ജിമ്മി ജോസഫ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെ മോഷണക്കേസുകളിലും കള്ളനോട്ട് കേസിലും ഇയാള്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. കഞ്ചാവ് കേസില്‍ പ്രതിയായ ബജീഷ് ആഗസ്റ്റിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇയാൾ മോഷ്ടിച്ച ബൈക്കും താമരശേരി ചുങ്കത്തുള്ള ലോഡ്ജില്‍ നിന്നും പൊലീസ് കണ്ടെടുത്തു.