കേരളം

kerala

ETV Bharat / state

പിൻസീറ്റിലെ ഹെൽമെറ്റ്: ബോധവത്ക്കരണവുമായി ട്രാഫിക് പൊലീസ് - പിൻസീറ്റിലെ ഹെൽമെറ്റ്: ബോധവത്ക്കരണവുമായി ട്രാഫിക് പൊലീസ്

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഹെൽമെറ്റ് ധരിക്കുന്നതെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാൻ നിരത്തിലിറങ്ങാനാണ് ട്രാഫിക് പൊലീസ് പദ്ധതി.

പിൻസീറ്റിലെ ഹെൽമെറ്റ്: ബോധവത്ക്കരണവുമായി ട്രാഫിക് പൊലീസ്

By

Published : Nov 21, 2019, 4:43 PM IST

Updated : Nov 22, 2019, 12:01 AM IST

കോഴിക്കോട്: ഇരുചക്ര വാഹനത്തിന്‍റെ പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്ന കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ബോധവല്‍ക്കരണവുമായി സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്‍റ് യൂണിറ്റ്. കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിപ്പിക്കുന്നതിന് മുമ്പ് തന്നെ ജനങ്ങളെ ഇതേക്കുറിച്ച് ബോധവാൻമാരാക്കാനാണ് ട്രാഫിക് പൊലീസ് ഉദ്ദേശിക്കുന്നത്. യാത്രക്കാരുടെ സുരക്ഷക്കാണ് ഹെൽമെറ്റ് ധരിക്കുന്നതെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാൻ നിരത്തിലിറങ്ങാനാണ് ട്രാഫിക് പൊലീസ് പദ്ധതി. ഇതിന്‍റെ ഭാഗമായി ജില്ലാ കലോത്സവം നടക്കുന്ന വേദിക്കരികിൽ ട്രാഫിക് എൻഫോഴ്‌സ്‌മെന്‍റ് യൂണിറ്റ് പ്ലോട്ട് തയ്യാറാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ റസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ വിപുലമായ പരിപാടികൾ നടത്തുമെന്ന് ട്രാഫിക് പൊലീസ് അധികൃതർ അറിയിച്ചു.

പിൻസീറ്റിലെ ഹെൽമെറ്റ്: ബോധവത്ക്കരണവുമായി ട്രാഫിക് പൊലീസ്

ഈ വർഷം ജനുവരി മുതൽ ഒക്ടോബർ മാസം വരെ സിറ്റി ട്രാഫിക്കിന്‍റെ പരിധിയിലുണ്ടായ വാഹന അപകടങ്ങളിൽ 150 പേർ മരിച്ചതായാണ് കണക്ക്. നിയമം കർശനമാക്കുന്നതോടെ ഒരു പരിധി വരെ അപകട മരണം കുറയ്ക്കാൻ സാധിക്കുമെന്നാണ് ട്രാഫിക് പൊലീസ് കരുതുന്നത്.

Last Updated : Nov 22, 2019, 12:01 AM IST

ABOUT THE AUTHOR

...view details