കേരളം

kerala

ETV Bharat / state

സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികൾ; ജൂലൈ 16ന് മുഖ്യമന്ത്രിയുമായി ചർച്ച - traders postponed protest latest news

വ്യാപാര സംഘടനകള്‍ കോഴിക്കോട് ജില്ല കലക്‌ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് വ്യാപാരികൾ കടകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചത്.

വെള്ളിയാഴ്‌ച മുഖ്യമന്ത്രിയുമായി ചർച്ച  സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികൾ  വ്യാപാരികളുടെ സമരം  വ്യപാരി സമരം  സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികൾ  വ്യാപാരി സമരം  കടകൾ തുറക്കുമെന്ന ആഹ്വാനം  traders postponed protest  traders postponed protest news  traders postponed protest latest news  traders protest news
സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികൾ; വെള്ളിയാഴ്‌ച മുഖ്യമന്ത്രിയുമായി ചർച്ച

By

Published : Jul 14, 2021, 5:54 PM IST

Updated : Jul 14, 2021, 8:45 PM IST

കോഴിക്കോട്: ജൂലൈ 15 മുതൽ എല്ലാ ദിവസവും കടകള്‍ തുറന്ന് പ്രവർത്തിക്കുമെന്ന തീരുമാനത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി. വിഷയത്തിൽ ജൂലൈ 16ന് മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.

ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാര സംഘടനകള്‍ കോഴിക്കോട് കലക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനത്തിലെത്തിയത്.

READ MORE:ചർച്ച പരാജയം; സംസ്ഥാനത്തുടനീളം വ്യാഴാഴ്ച കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

മുഖ്യമന്ത്രി വിളിച്ച് സംസാരിച്ചതായും ജൂലൈ 16ന് വീണ്ടും ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയും ചെയതോടെ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ടി. നസറുദ്ദീന്‍ അറിയിച്ചു.

എല്ലാ ദിവസവും കടകൾ തുറക്കണം

ഒരു ദിവസം മാത്രം കട തുറന്നാൽ തിരക്കേറുമെന്നും എല്ലാ ദിവസവും കടകൾ തുറക്കാൻ നടപടി വേണമെന്നും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻ്റ് വികെസി മമ്മദ് കോയ ആവശ്യപ്പെട്ടു. വ്യാപാരികളുടെ പ്രശ്‌നങ്ങൾ ആരും കണക്കിലെടുക്കുന്നില്ലെന്നും കച്ചവടക്കാരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാവണമെന്നും വികെസി മമ്മദ് കോയ ആവശ്യപ്പെട്ടു. എല്ലാം അടച്ചിടാനുള്ള വിദഗ്‌ധ സമിതി തീരുമാനത്തിൽ പ്രായോഗികമായ പ്രശ്‌നങ്ങളുണ്ട്.

കച്ചവടക്കാർ വർഷങ്ങളായി പ്രതിസന്ധി നേരിടുകയാണ്. രോഗം പടരാതിരിക്കാൻ വേണ്ടി ഇതുവരെ അവർ സഹകരിച്ചു. ഇനിയും ഈ നിലയിൽ മുന്നോട്ട് പോകാനാവില്ല. കോഴിക്കോട് കലക്‌ട്രേറ്റിന് മുന്നിൽ വ്യാപാരി വ്യവസായി സമിതി നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വികെസി മമ്മദ് കോയ.

എതിർപ്പുമായി ഇടത് വ്യാപാര സംഘടനയും

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കട തുറക്കൽ പ്രഖ്യാപനത്തെ നേരിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാന നിലപാട് എടുക്കുമെന്ന സൂചന നൽകി ഇടത് വ്യാപാര സംഘടനയും രംഗത്ത് എത്തിയത്. മുൻ എംഎൽഎയും കോഴിക്കോട് മേയറുമായിരുന്ന വികെസി മമ്മദ് കോയ തന്നെ നിയന്ത്രണങ്ങളിൽ എതിർപ്പ് തുറന്നു പറയുകയും വിദഗ്‌ധ സമിതി തീരുമാനങ്ങളെ തള്ളിപ്പറയുകയും ചെയ്‌തതോടെ ഇക്കാര്യത്തിൽ ഇടതുപക്ഷത്ത് തന്നെ അഭിപ്രായ ഭിന്നതയുണ്ടെന്ന് വ്യക്തമായി.

കോഴിക്കോട് കലക്‌ടറുമായി നടത്തിയ ചർച്ച പരാജയം

സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു വ്യാപാര സംഘടനകൾ കോഴിക്കോട് കലക്ടറുമായി ചര്‍ച്ച നടത്തിയത്. കൊവിഡ് 'സി' കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുവെന്ന കർശന നിലപാടിലാണ് പൊലീസ്..

Last Updated : Jul 14, 2021, 8:45 PM IST

ABOUT THE AUTHOR

...view details