കോഴിക്കോട്:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ സർവീസ് സംഘടന സംയുക്ത ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം. ആദായനികുതി ഓഫീസിന് മുന്നില്‍ ഭരണഘടനാ സംരക്ഷണ സായാഹ്ന സദസ് നടത്തി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ തൊഴിലാളികളുടെ ഭരണഘടനാ സംരക്ഷണ സദസ് - പൗരത്വ നിയമ ഭേദഗതി
നിയമത്തിനെതിരെ ഉത്തരേന്ത്യയിൽ കടുത്ത തണുപ്പിനെ വെല്ലുവിളിച്ച് ജനങ്ങൾ രാപ്പകൽ വ്യത്യാസമില്ലാതെ തെരുവിലിറങ്ങുമ്പോൾ കേരളത്തിലും ഇത്തരം സമരങ്ങളുണ്ടാവുമെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ
പൗരത്വ നിയമ ഭേതഗതിക്കെതിരെ ഭരണഘടനാ സംരക്ഷണ തൊഴിലാളി സദസ്
വൈകുന്നേരം ആറിന് ആരംഭിച്ച ധർണ രാത്രി പത്ത് വരെ നീണ്ടു. നിയമത്തിനെതിരെ ഉത്തരേന്ത്യയിൽ കടുത്ത തണുപ്പിനെ വെല്ലുവിളിച്ച് ജനങ്ങൾ രാപ്പകൽ വ്യത്യാസമില്ലാതെ തെരുവിലിറങ്ങുമ്പോൾ കേരളത്തിലും ഇത്തരം സമരങ്ങളുണ്ടാവുമെന്ന് നേതാക്കൾ പറഞ്ഞു. ധർണ സിഐടിയു സംസ്ഥാന ട്രഷറർ ടി.നന്ദകുമാർ ഉദ്ഘാടനം ചെയ്‌തു.
Last Updated : Jan 16, 2020, 1:58 AM IST