കേരളം

kerala

By

Published : Jan 20, 2023, 10:45 AM IST

ETV Bharat / state

കോഴിക്കോട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട; പയ്യാനക്കൽ സ്വദേശികളായ 3 പേർ പിടിയിൽ

പയ്യാനക്കൽ സ്വദേശികളായ അബ്‌ദുൽ നാസർ (36), ഷറഫുദ്ധീൻ (37), ഷബീർ (36 വയസ്) എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. വിപണിയിൽ 15 ലക്ഷത്തോളം രൂപ വില മതിക്കുന്ന എംഡിഎംഎയും 18 ഗ്രാം ഹാഷിഷും ഇവരിൽ നിന്ന് കണ്ടെടുത്തു.

കോഴിക്കോട്  കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട  കോഴിക്കോട് ലഹരി മരുന്ന് വേട്ട  ലഹരി മരുന്ന് വേട്ട  പയ്യാനക്കൽ സ്വദേശികൾ പിടിയിൽ  ലഹരിമരുന്ന് കേസിൽ യുവാക്കൾ പിടിയിൽ  എംഡിഎംഎ  ഹാഷിഷ്  ഹാഷിഷുമായി പിടിയിൽ  എംഡിഎംഎയുമായി പിടിയിൽ  three arrested with mdma in kozhikode  mdma in kozhikode  mdma seized  mdma seized in kozhikode  three arrested with mdma
ലഹരി മരുന്ന്

കോഴിക്കോട്: മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വിൽപ്പനക്കായി എത്തിച്ച 15 ലക്ഷം രൂപ വില വരുന്ന 84 ഗ്രാം എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പയ്യാനക്കൽ സ്വദേശികളായ അബ്‌ദുൽ നാസർ (36), ഷറഫുദ്ധീൻ (37), ഷബീർ (36 വയസ്) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ആന്‍റി നർകോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്‍റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്‌ട് ആന്‍റി നർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്‌ടർ സുഭാഷ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ട്രെയിനിൽ നിന്നിറങ്ങിയ പ്രതികളുടെ സോക്‌സിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്‌തുക്കൾ കണ്ടെടുത്തത്. മൂവരും ചേർന്ന് കുളു മണാലി വിനോദയാത്രകൾ സംഘടിപ്പിക്കുകയും അതിലൂടെ യുവതികൾ ഉൾപ്പടെയുള്ള അനുയോജ്യരായ യാത്രക്കാരെ കണ്ടെത്തി കാരിയർമാരായി ഉപയോഗിച്ച് ലഹരി വസ്‌തുക്കൾ കേരളത്തിലേക്ക് കടത്തുകയുമായിരുന്നു പതിവ്.

പിടിക്കപ്പെടാതിരിക്കാൻ പണം നേരിട്ട് വാങ്ങാതെയും ലഹരി നേരിട്ട് ഏല്‍പ്പിക്കാതെ ഗൂഗിൾ ലൊക്കേഷൻ സഹായത്തോടെ കൈമാറുകയുമായിരുന്നു ഇവരുടെ രീതി. ആയതിനാൽ ഇവരെ പിടികൂടുക പൊലീസിന് വെല്ലുവിളിയായിരുന്നു. എന്നാൽ, ഇയാളുടെ ഇടപാടുകൾ വളരെ കാലമായി സൂക്ഷ്‌മമായി നിരീക്ഷിച്ച പൊലീസ് ഇയാളെ ലഹരി മരുന്നോടെ വലയിലാക്കുകയായിരുന്നു.

പിടികൂടിയ ലഹരി മരുന്ന് ആർക്കെല്ലാമാണ് കൊടുക്കുന്നതെന്നും മുൻപ് എത്ര തവണ കൊണ്ടുവന്നെന്നും കൂടുതൽ അന്വഷണം നടത്തിയാലെ മനസിലാക്കാൻ സാധിക്കുവെന്ന് ടൗൺ ഇൻസ്പെക്‌ടർ ബൈജു കെ ജോസ് പറഞ്ഞു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി രാജ്‌പാൽ മീണ ഐപിഎസും ഡിസിപിയായി കെ ഇ ബൈജു ഐപിഎസും ചുമതലയേറ്റ ശേഷം ലഹരി മരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് പരിസരത്ത് നിന്ന് കോട്ടയം സ്വദേശി ജോസഫിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും അടിവാരം സ്വദേശികളായ നാല് പേരിൽ നിന്ന് 25 കിലോ കഞ്ചാവും പിടികൂടിയിരുന്നു.

ഡാൻസാഫിന്‍റെ നേതൃത്വത്തിൽ ഈ മാസത്തെ മൂന്നാമത്തെ വലിയ ലഹരി മരുന്ന് വേട്ടയാണ് നടത്തുന്നത്. ഡാൻസാഫ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ടർ മനോജ് എടയേടത്ത്, അബ്‌ദുറഹിമാൻ, സീനിയർ സിപിഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട്, സിപിഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, ടൗൺ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്‌ടർ സിയാദ്, പൊലീസുകാരായ ബിനിൽ, ഷൈജേഷ് കുമാർ, ആർ രാഗേഷ്, ജിതേന്ദ്രൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Also read:കേരളത്തിലേക്ക് വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്യുന്ന 'കെന്‍' പിടിയില്‍

ABOUT THE AUTHOR

...view details