കോഴിക്കോട്: വടകര സ്വദേശിയായ യുവാവിനെ മൈസൂരില്‍ നിന്നു തട്ടിക്കൊണ്ടുപോയി ലോഡ്‌ജില്‍ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച് പണം അപഹരിച്ച സംഭവത്തില്‍ മൂന്നംഗ സംഘം പിടിയിൽ. മൈസൂരില്‍ താമസിക്കുന്ന പാലക്കാടു സ്വദേശി സമീര്‍, കണ്ണൂര്‍ സ്വദേശി അഷ്‌റഫ്, വിരാജ്‌പേട്ടയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ഉനൈസ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
യുവാവിനെ തട്ടിക്കൊണ്ട് പോയി പീഡനം; 3 പേർ അറസ്റ്റിൽ - പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം
മൈസൂരിലുള്ള ഒരു ലോഡ്‌ജില്‍ മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയും പണം തന്നില്ലെങ്കില്‍ പോക്‌സോ കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ മാസം മൈസൂരില്‍ നിന്നു വടകരയിലേക്ക് വരാനായി രാത്രി മൈസൂര്‍ ബസ് സ്റ്റാന്‍റിൽ ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവാവിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്. മൈസൂരിലുള്ള ഒരു ലോഡ്‌ജില്‍ മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയും പണം തന്നില്ലെങ്കില്‍ പോക്‌സോ കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തുകയുമായിരുന്നു. യുവാവിന്‍റെ കൈയ്യില്‍ പണമില്ലെന്ന് മനസിലാക്കിയതോടെ ഇവർ യുവാവിന്‍റെ സഹോദരനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. യുവാവിനെ വിട്ടയക്കാന്‍ 50,000 രൂപയും ഇവർ ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയ ശേഷമാണ് പ്രതികള്‍ യുവാവിനെ വിട്ടയച്ചത്.
സംഘത്തിന്‍റെ പിടിയിൽ നിന്ന് മോചിതനായ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൈസൂരിലെ ലോഡ്‌ജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രതികളുടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചും പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.