കോഴിക്കോട്:അടച്ചിട്ട വീടിന്‍റെ വാതിൽ തകർത്ത് മോഷണത്തിന് ശ്രമിച്ച പ്രതി അറസ്റ്റിൽ(Kozhikode Theft Accused Arrested). പത്തനംതിട്ട തിരുവല്ല പരുത്തിക്കാട്ട് മണ്ണിൽ സന്ധ്യാ ഭവനിൽ സന്തോഷ് കുമാർ എന്ന ഹസൻ (44) ആണ് തേഞ്ഞിപ്പലം പോലീസിന്‍റെ പിടിയിലായത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിരമിച്ച ജീവനക്കാരൻ ഫ്രാൻസിസ് പുളിക്കോട്ടിലിന്‍റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വാതിലിന്കറെ പൂട്ട് തകർത്താണ് വീടിനകത്ത് ഹസന്‍ കയറിയത്.
സന്തോഷ് കുമാര്‍ കള്ളനായ കഥ; പൊലീസിനെ വട്ടം കറക്കിയ വിരുതനാണ് പിടിയിലായത് - കോഴിക്കോട് മോഷണം
Kozhikode Theft Accused Arrested: സന്തോഷ് കുമാര്‍ കള്ളന്മാര്‍ക്കും പൊലീസിനും ഹസനാണ്, പത്തനംതിട്ടയാണ് സ്വദേശം. കോഴിക്കോട് കേന്ദ്രീകരിച്ചാണ് ഇയാള്‍ ഓപ്പറേഷന്‍ നടത്തുക. പൊലീസ് എത്ര തലകുത്തി മറിഞ്ഞാലും ഹസന്‍റെ പൊടിപോലും കണ്ടെത്തുക പ്രയാസമാണ്. ഇപ്പൊഴാകാട്ടെ വീട്ടില്‍ അതിക്രമിച്ച് കയറിയെങ്കിലും ഒന്നും മോഷ്‌ടിക്കാതെ തന്നെ ഹസന്‍ പൊലീസിന്‍റെ വലയിലായി.
Published : Jan 3, 2024, 7:05 PM IST
വീടിനുള്ളില്‍ കടന്നു കയറിയെങ്കിലും പ്രതിക്ക് വിലപിടിപ്പുള്ള യാതൊരു സാധനങ്ങളും കവർച്ച ചെയ്യാൻ സാധിച്ചിരുന്നില്ല. ക്രിസ്തുമസ് അവധിക്ക് ഫ്രാൻസിസും കുടുംബവും നാട്ടിൽ പോയ സമയത്ത് ആയിരുന്നു മോഷണശ്രമം. പരാതിയുടെ അടിസ്ഥാനത്തിൽ ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മോഷണശ്രമം നടന്ന വീട്ടിൽ നിന്നും ലഭിച്ച വിരലടയാളം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിന് ആഴ്ചകൾക്ക് മുമ്പ് കോഹിനൂരിലെ രണ്ടു വീടുകളിൽ മോഷണം നടന്നിരുന്നു. വീടിന്‍റെ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ടു. അടുത്തടുത്ത് ഉണ്ടായ ഈ മോഷണങ്ങളിൽ അറസ്റ്റിലായ പ്രതിക്ക് പങ്കുണ്ടോ എന്ന കാര്യവും ഇപ്പോൾ അന്വേഷിച്ചു വരുന്നുണ്ട്. പതിനഞ്ചാം വയസ്സിൽ മോഷണം തുടങ്ങിയ ആളാണ് ഇപ്പോൾ പിടിയിലായ സന്തോഷ് കുമാർ എന്നാണ് പോലീസ് നൽകുന്ന വിവരം. തുടർന്ന് കേരളത്തിലെ പല ജില്ലകളിലായി നിരവധി മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്. കോഴിക്കോട് നടക്കാവ് കേന്ദ്രീകരിച്ച് താമസിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. അതിനിടയിലാണ് തേഞ്ഞിപ്പലം പാണംമ്പ്ര യിലെ മോഷണശ്രമ കേസിൽ ഇയാൾ അറസ്റ്റിൽ ആവുന്നത്.
വർഷങ്ങളായി മോഷണം നടത്തിവരുന്ന പ്രതി പോലീസിന്‍റെ പിടിയിലാവാതെയാണ്
മോഷണങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും