കോഴിക്കോട് :വയനാട് മുട്ടിലില്‍ നിന്ന് പെരുമ്പാവൂരിലേക്ക് ഈട്ടിമരം കടത്തിയ വാഹനം പിടികൂടി. കോഴിക്കോട് കൊടുവള്ളിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ലോറി പിടികൂടിയത്. പിടിച്ചെടുത്ത വണ്ടി വനം വകുപ്പ് വയനാട്ടിലേക്ക് കൊണ്ടുപോയി. പെരുമ്പാവൂരിൽ നിന്നും ഫെബ്രുവരി എട്ടിന് ഈട്ടി കസ്റ്റഡിയിലെടുത്തിരുന്നു.
READ MORE:മുട്ടിൽ മരം മുറി സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു
അതേസമയം കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന, പ്രതികളിലൊരാളായ ആന്‍റോ അഗസ്റ്റിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. മുട്ടിൽ വനംകൊള്ളയക്ക് പിറകിൽ വൻ മാഫിയാ സംഘമെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റമെന്നും സർക്കാർ അറിയിച്ചു.