കേരളം

kerala

ETV Bharat / state

കക്കയം മേഖലയിൽ പുലിയിറങ്ങി - പുലിയിറങ്ങി

സംഭവത്തെ തുടർന്ന് കക്കയം കെ.എസ്.ഇ.ബി അധികൃതർ വനം വകുപ്പിനെ വിവരം അറിയിക്കുകയും വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു

കക്കയം മേഖല  പുലിയിറങ്ങി  Kakkayam area
കക്കയം മേഖലയിൽ പുലിയിറങ്ങി

By

Published : Oct 7, 2020, 9:56 AM IST

കോഴിക്കോട്‌:കക്കയം മേഖലയിൽ പുലിയിറങ്ങി. കക്കയം ഡാം സൈറ്റ് റോഡിൽ ബി.വി.സി. പെൻസ്റ്റോക്ക് പൈപ്പിന് സമീപം പുലിയെ കണ്ടതായി വാൽവ് ഹൗസ് ജീവനക്കാരൻ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഡ്യൂട്ടിയിലായിരുന്ന ഇയാൾ പുലിയെ കണ്ടത്. മീറ്ററുകളോളം ദൂരത്ത് നിന്നാണ് പുലിയെ കണ്ടതെന്നാണ് ജീവനക്കാരൻ പറയുന്നത്. എന്നാൽ പുലിയുടെ ശ്രദ്ധ മറ്റെന്തിലോ ആയിരുന്നതിനാലാണ് താൻ രക്ഷപ്പെട്ടതെന്നും ഇയാള്‍ പറയുന്നു.

സംഭവത്തെ തുടർന്ന് കക്കയം കെ.എസ്.ഇ.ബി അധികൃതർ വനം വകുപ്പിനെ വിവരം അറിയിക്കുകയും വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ഡെപ്യൂട്ടി റെയ്ഞ്ചർ ശ്രീജിത്ത് അറിയിച്ചു. പുലികളുടെ സാന്നിധ്യമുള്ള മേഖലകളാണ്‌ കക്കയം ഡാം സൈറ്റ് പരിസരവും ഇതിനടുത്ത ശങ്കരൻപാറ വനമേഖലയും.

ABOUT THE AUTHOR

...view details