കോഴിക്കോട്: ചേളന്നൂർ എസ് എൻ കോളജിൽ ഗസ്റ്റ് അധ്യാപകനെ പുറത്താക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ. അധ്യാപകനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രിൻസിപ്പലിനെ വിദ്യാർഥി യൂണിയന്‍റെ നേതൃത്വത്തിൽ ഉപരോധിച്ചിരുന്നു. സംഭവത്തിൽ വിദ്യാർഥികളുമായി ചർച്ചയ്ക്ക് പോലും തയ്യാറാവാത്തതിനെ തുടർന്നാണ് പ്രിൻസിപ്പലിനെ ഘരാവോ ചെയ്യാൻ വിദ്യാർഥി യൂണിയൻ തീരുമാനിച്ചത്.
അധ്യാപകനെ പുറത്താക്കിയ സംഭവം: പ്രിൻസിപ്പലിനെ ഘരാവോ ചെയ്തു
വിദ്യാർഥികളുമായി ചർച്ചയ്ക്ക് പോലും തയ്യാറാവാത്തതിനെ തുടർന്നാണ് പ്രിൻസിപ്പലിനെ ഘരാവോ ചെയ്യാൻ വിദ്യാർഥി യൂണിയൻ തീരുമാനിച്ചത്.
അധ്യാപകനെ പുറത്താക്കിയ സംഭവം: വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഘരാവോ ചെയ്യുന്നു
ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകൻ ഷാഹിലിനെയാണ് പ്രിൻസിപ്പൽ വി. ദേവിപ്രിയ സ്വഭാവദൂഷ്യം ആരോപിച്ച് കഴിഞ്ഞ ദിവസം പുറത്താക്കിയത്. എന്നാൽ പി ജി ക്ലാസിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി ക്ലാസ് എടുത്തതിനാണ് അധ്യാപകനെ പുറത്താക്കിയതെന്ന് വിദ്യാർഥി യൂണിയൻ നേതാക്കൾ ആരോപിക്കുന്നു. പ്രിൻസിപ്പൽ ഇന്നും ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് യൂണിയൻ തീരുമാനം.
Last Updated : Jan 13, 2020, 1:20 PM IST