കേരളം

kerala

By

Published : Sep 17, 2019, 5:26 PM IST

ETV Bharat / state

ബസിനടിയില്‍പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഈങ്ങാപ്പുഴയില്‍ കുപ്പായക്കോട് റോഡില്‍ നിന്ന് ദേശീയ പാത മുറിച്ച് കടന്ന് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന സ്വകാര്യ ബസിന്‍റെ ചക്രത്തിനടിയിൽ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ബസിനടിയില്‍പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: ബസിനടിയില്‍പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എലോക്കരയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി ഇസ്‌മായിലാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാലിന്‍റെ എല്ലൊടിഞ്ഞ ഇസ്‌മായിലിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാവിലെ ഒമ്പതരയോടെ ഈങ്ങാപ്പുഴ ബസ് സ്റ്റാന്‍റിലാണ് സംഭവം. ഈങ്ങാപ്പുഴ കോടഞ്ചേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഹാപ്പി ടോപ്പ് എന്ന സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ പെട്ടിക്കടയും മൂന്ന് സ്‌കൂട്ടറുകളും തകർത്തു. ചക്രത്തിനടിയില്‍ കുടുങ്ങിയ ഇസ്‌മായിലിനെ കണ്ട് ആളുകള്‍ ബഹളം വെച്ചതോടെയാണ് ബസ് നിന്നത്.

ബസിനടിയില്‍പെട്ട സ്‌കൂട്ടര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

For All Latest Updates

ABOUT THE AUTHOR

...view details