കോഴിക്കോട്: വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്നം മാത്രമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആർ.എം.പി സ്ഥാനാർഥി കെ.കെ. രമയുമൊത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വടകരയിൽ കെ.കെ. രമയെ പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വടകരയിൽ ജയിക്കാമെന്നത് എൽഡിഎഫിന്റെ ദിവാസ്വപ്നം; മുല്ലപ്പള്ളി രാമചന്ദ്രൻ - The LDF will not win in Vadakara
കെ കെ രമയെ പിന്തുണയ്ക്കുന്നത് ഉപാധികളില്ലാതെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
സർക്കാർ പി.ആറിനായി1,000 കോടിയാണ് ചെലവഴിക്കുന്നത്. പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ല.അതില്‍ പിണറായിക്ക് ആക്ഷേപമുന്നയിക്കാൻ അർഹതയില്ല. ശബരിമല വിഷയത്തിൽ സിപിഎമ്മിൽ ആശയ പ്രതിസന്ധിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്പീക്കർക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തൽ ഒറ്റപ്പെട്ടതല്ല. സ്ത്രീ സുരക്ഷ പറയുന്നവരുടെ പാർട്ടിയാണിതെന്ന് ഓർമ വേണം. മുഖ്യമന്ത്രിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാത്തത് കേന്ദ്ര ഏജൻസികളുടെ പിഴവാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.