കോഴിക്കോട്: ലോക്‌ഡൗണിന്‍റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർ നിരവധിയാണ്. ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നവരാണ് രാജ്യത്തിന്‍റെ നാനാഭാഗത്ത് നിന്നും തൊഴിൽ തേടിയെത്തിയ അതിഥി തൊഴിലാളികൾ. നിയന്ത്രണങ്ങളുടെ ഭാഗമായി നാട്ടിലെത്താൻ കഴിയാത്തതിന് പുറമെ ഭക്ഷണം പോലുമില്ലാതെ പട്ടിണിയിലാണ് തിരുവമ്പാടിയിലെ അതിഥി തൊഴിലാളികളുടെ സംഘം. ഇരുപത്തഞ്ചോളം തൊഴിലാളികളും ഒരു കുടുംബവുമാണ് ഇവിടെയുള്ളത്.
തിരുവമ്പാടിയിലെ അതിഥി തൊഴിലാളികൾ പട്ടിണിയിൽ - ലോക്‌ഡൗൺ വാർത്തകൾ
ഇരുപത്തഞ്ചോളം വരുന്ന തൊഴിലാളികൾക്കും ഒരു കുടുംബത്തിനും ഭക്ഷണം നൽകാനുള്ള വരുമാനമില്ലെന്നാണ് ബിൽഡിങ് ഉടമ വ്യക്തമാക്കുന്നത്
തിരുവമ്പാടി
കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതർ തൊഴിലാളികളുടെ കണക്കെടുക്കുകയും ഇവർ താമസിക്കുന്ന ബിൽഡിങ് ഉടമയുമായി ബന്ധപ്പെട്ട് ഇവർക്കുള്ള ഭക്ഷണം എത്തിച്ചു നൽകണമെന്ന് നിർദേശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ താൻ ഉൾപ്പെടെയുള്ള കുടുംബം ഈ ബിൽഡിങ്ങിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും ഇത്രയും പേർക്ക് ഭക്ഷണം നൽകാൻ ബുദ്ധിമുട്ടാണെന്നും ബിൽഡിങ് ഉടമ അബ്‌ദുള്ള പറഞ്ഞു. താമസവും വൈദ്യുതിയും വെള്ളവും മാത്രമേ സൗജന്യമായി നൽകാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.