പ്രശ്നബാധിത ബൂത്തുകളില്‍ നിരീക്ഷക സംഘം സന്ദര്‍ശിച്ചു - മാവോയിസ്റ്റ്
ബൂത്തുകളിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട്: ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് നിരീക്ഷക സംഘം സന്ദര്‍ശിച്ചു. നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടില്‍ പാലം സ്റ്റേഷന്‍ പരിധിയിലെ പ്രശ്‌നബാധിത ബൂത്തുകളിലും, മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മലയോര മേഖലകളിലെ ബൂത്തുകളിലുമാണ് നിരീക്ഷക സംഘമെത്തിയത്. പദ്മിനി സിംഗ്‌ള ഐഎഎസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ബൂത്തുകള്‍ സന്ദര്‍ശിച്ചത്. ബൂത്തുകളിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്.