കോഴിക്കോട്:ബഫർസോണുമായി ബന്ധപ്പെട്ട ഉപഗ്രഹ മാപ്പ് പിൻവലിക്കണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയൽ ആവശ്യപ്പെട്ടു. കർഷകരെ ബാധിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സർവേ നടത്തണം. കർഷകരുടെ വേദന മനസിലാക്കാതെ ഉപഗ്രഹ മാപ്പ് നിർമിച്ചവർക്ക് മാപ്പില്ല. ആവശ്യമെങ്കില്‍ പ്രശ്‌നം പഠിക്കാൻ രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
കർഷകരുടെ വേദന മനസിലാക്കാതെ ഉപഗ്രഹ മാപ്പ് നിർമിച്ചവർക്ക് മാപ്പില്ല: ബഫർസോൺ വിഷയത്തിൽ താമരശ്ശേരി രൂപത ബിഷപ്പ് - malayalam news
റവന്യു ഭൂമിയെ കുറിച്ച് പഠിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് തന്നെ തെറ്റാണ്. അതുകൊണ്ടു തന്നെ സർക്കാറിനെ വിശ്വസിക്കുന്നില്ല എന്നും ബിഷപ്പ്
ഉപഗ്രഹ മാപ്പ് നിർമ്മിച്ചവർക്ക് മാപ്പില്ല
സാമൂഹികാഘാതം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണം. ഉപഗ്രഹ സർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് ഗൂഢാലോചനയുടെ ഭാഗമായാണ്. വനം അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്ക് അതിർത്തി നിശ്ചയിക്കണം. വിഷയം ഇത്ര ഗൗരവമായിട്ടും മുഖ്യമന്ത്രി ഇടപ്പെടുന്നില്ല.
വൈകിയ വേളയിൽ എങ്കിലും മുഖ്യമന്ത്രി ഇടപെടണം. റവന്യു ഭൂമിയെ കുറിച്ച് പഠിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചത് തന്നെ തെറ്റാണ്. അതുകൊണ്ട് തന്നെ സർക്കാറിനെ വിശ്വസിക്കുന്നില്ല എന്നും ബിഷപ്പ് വ്യക്തമാക്കി