കോഴിക്കോട്:ബഫര്‍ സോണ്‍ പ്രദേശങ്ങളില്‍ സ്വന്തം നിലയില്‍ പഠനം നടത്താനൊരുങ്ങി താമരശ്ശേരി അതിരൂപത. ബഫര്‍ സോണ്‍ സംബന്ധിച്ച പരാതികള്‍ ശേഖരിക്കുന്നതിനായി ഇടവകകള്‍ തോറും ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കും. ഇത്തരം ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര സര്‍ക്കാരിനും എംപവേര്‍ഡ് കമ്മിറ്റിക്കും അയക്കാനാണ് രൂപതയുടെ തീരുമാനം.
പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് വീടുകളുടെയും സ്ഥലങ്ങളുടെയും കണക്കുകള്‍ ശേഖരിക്കണമെന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രമേയങ്ങള്‍ പാസാക്കി കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിക്കും എംപവേര്‍ഡ് കമ്മിറ്റിക്കും അയച്ച് കൊടുക്കണമെന്നും രൂപത ആഹ്വാനം ചെയ്‌തു. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവിറക്കി മൂന്ന് മാസം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രൂപതയുടെ തീരുമാനം.