കോഴിക്കോട് :കുന്ദമംഗലത്ത് 12 വയസുകാരനെ പീഡനത്തിനിടയാക്കിയ ആളെ പൊലീസ് പിടികൂടി. കൊല്ലത്ത് മദ്രസ അധ്യാപകനായ കൊട്ടിയം സ്വദേശി ഷഹാസ് (30) ആണ് പൊലീസിന്‍റെ പിടിയിലായത് (teacher arrested for molesting a 12 year old boy). കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
തിരുവനന്തപുരം സ്വദേശിയായ 12കാരനെ കോഴിക്കോട് കുന്ദമംഗലത്തിന് സമീപമുള്ള മടവൂരിലെ സി എം മഖാമിലേക്ക് എന്നുപറഞ്ഞ് കൊണ്ടുവരികയും ലോഡ്‌ജിൽ എത്തിച്ച ശേഷം രാത്രിയിൽ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയും ആയിരുന്നു. സംഭവത്തെ തുടർന്ന് ഭയന്നുപോയ കുട്ടി രാത്രിയിൽ ലോഡ്‌ജ് മുറിയിൽ നിന്നും കരഞ്ഞുകൊണ്ട് പുറത്തിറങ്ങി ഓടുകയും പ്രദേശവാസികൾ ഇടപെടുകയും ചെയ്‌തതോടെയാണ് പൊലീസ് വിവരമറിയുന്നത്.