കേരളം

kerala

ETV Bharat / state

ടാങ്കര്‍ ലോറി അപകടം; കോഴിക്കോട് കൊടുവള്ളിയില്‍ ടാങ്കല്‍ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു - ടാങ്കര്‍ ലോറി അപകടം

Koduvally Tanker Lorry Accident:ടര്‍പ്പന്‍റൈന്‍ ഓയില്‍ കയറ്റി വന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഒഴിവായത് വന്‍ ദുരന്തമെന്ന് നാട്ടുകാര്‍.

Tanker Lorry Accident  Koduvally Accident  ടാങ്കര്‍ ലോറി അപകടം  കൊടുവള്ളി അപകടം
Koduvally Tanker Lorry Accident

By ETV Bharat Kerala Team

Published : Dec 28, 2023, 5:14 PM IST

കോഴിക്കോട്: കൊടുവള്ളിയിൽ ടാങ്കർ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു(Tanker Lorry Accident ). ടര്‍പ്പന്‍റൈന്‍ ഓയില്‍ കയറ്റി വന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്. വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് വയനാട് ദേശീയപാതയിൽ താഴെ കൊടുവള്ളിയിൽ വച്ചാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ടാങ്കർ ലോറിയിൽ ഉണ്ടായിരുന്ന ടര്‍പ്പന്‍റൈന്‍ ഓയിൽ റോഡിലാകെ പരന്നൊഴുകി.

കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഇതുവഴി വന്ന വാഹനങ്ങളെ വൺവേ അടിസ്ഥാനത്തിൽ കടത്തിവിട്ടു. നരിക്കുനിയിൽ നിന്നും എത്തിയ അഗ്നി ശമനസേന യൂണിറ്റ് അംഗങ്ങൾ ക്രെയിൻ ഉപയോഗിച്ച് റോഡിൽ മറിഞ്ഞു കിടക്കുന്ന ടാങ്കർ നീക്കം ചെയ്യാനുള്ള ശ്രമം തുടങ്ങി.കൂടാതെ റോഡിൽ പരന്നു കിടക്കുന്ന ഓയിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങളും അഗ്നിശമനസേന യൂണിറ്റ് അംഗങ്ങൾ ആരംഭിച്ചു.

ABOUT THE AUTHOR

...view details