കോഴിക്കോട്:അറുപതുകാരിയുടെ കാലുമാറി ശസ്‌ത്രക്രിയ നടത്തിയതായി പരാതി. പരിക്കേറ്റ ഇടത് കാലിന് പകരം ശസ്‌ത്രക്രിയ നടത്തിയത് വലത് കാലിന്. കക്കോടി സ്വദേശി സജ്‌നയാണ് നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ മേധാവിയായ ഡോ. ബഹിര്‍ഷാനെതിരെ പരാതിയുമായെത്തിയത്.
കാലുമാറി ശസ്‌ത്രക്രിയ; ഇടത് കാലിന് പകരം വലത് കാലില്‍, ഡോക്‌ടര്‍ക്കെതിരെ പരാതി - kerala news updates
കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്‌ത്രക്രിയ. കക്കോടി സ്വദേശി സജ്‌നയാണ് പരാതിയുമായെത്തിയത്. ആശുപത്രിയിലെ ഓര്‍ത്തോ മേധാവിയായ ഡോ. ബഹിര്‍ഷാനെതിരെയാണ് പരാതി. ഒരു വര്‍ഷം ഡോക്‌ടറുടെ ചികിത്സയിലാണ് സജ്‌ന. തെറ്റ് പറ്റിയെന്ന് ഡോക്‌ടര്‍.
വാതിലിനിടയില്‍ കുടുങ്ങി ഇടത് കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി സജ്‌ന ഡോക്‌ടര്‍ ബഹിര്‍ഷാനിന്‍റെ ചികിത്സയിലാണ്. എന്നാല്‍ ഏതാനും ദിവസമായി കാലിന് വേദന വര്‍ധിച്ചതോടെയാണ് കാലില്‍ ശസ്‌ത്രക്രിയ നടത്തണമെന്ന് ഡോക്‌ടര്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെയാണ് ശസ്‌ത്രക്രിയ നടത്തിയത്.
ഇന്നലെ നടന്ന ശസ്‌ത്രക്രിയയിലെ പിഴവ് ഡോക്‌ടര്‍ അറിയുന്നത് ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഡോക്‌ടര്‍ പറയുമ്പോഴാണ്. സംഭവത്തില്‍ പരാതിയുയര്‍ന്നതോടെ ഡോക്‌ടര്‍ തെറ്റ് പറ്റിയെന്ന് കുടുംബത്തോട് ഏറ്റുപറഞ്ഞതായി സജ്‌നയുടെ കുടുംബം പറയുന്നു. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.