തിരുവനന്തപുരം :കെ.പി.സി.സി ഭാരവാഹി പട്ടിക സംബന്ധിച്ച് ഒരു പരാതിയും തന്‍റെ മുന്നിൽ വന്നിട്ടില്ലെന്ന് കെ.സുധാകരൻ. പരാതി വന്നാൽ പരിശോധിക്കും. നിലവിൽ പുനസംഘടന സംബന്ധിച്ച് ഒരു തർക്കവും കോൺഗ്രസിനകത്തില്ല. വിമർശനമുന്നയിച്ച കെ മുരളീധരനുമായി നേരിട്ട് ചർച്ച നടത്തും.
കെപിസിസി പട്ടിക സംബന്ധിച്ച് ആരും പരാതിപ്പെട്ടിട്ടില്ല, മുരളിയോട് സംസാരിക്കും : കെ സുധാകരന്‍ - കെ.പി.സി.സി വാര്‍ത്ത
'നിലവിൽ പുനസംഘടന സംബന്ധിച്ച് ഒരു തർക്കവും കോൺഗ്രസിനകത്തില്ല. വിമർശനമുന്നയിച്ച കെ മുരളീധരനുമായി നേരിട്ട് ചർച്ച നടത്തും'
കെ.പി.സി.സി ഭാരവാഹി പട്ടിക; പരാതി ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍
പുനസംഘടനയിൽ എല്ലാ നേതാക്കളും ആത്മാർഥമായി സഹകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജമ്പോ പട്ടിക ഒഴിവാക്കാനായത്. രാഷ്ട്രീയകാര്യ സമിതിയിൽ ചില ആളുകളെ കൂടി ഉൾപ്പെടുത്തുമെന്നും സുധാകരൻ പറഞ്ഞു.
ചെറിയാൻ ഫിലിപ്പ് കൊണ്‍ഗ്രസിലേക്ക് വരുന്നത് സംബന്ധിച്ച് തനിക്ക് ആധികാരിക വിവരമില്ല. ചെറിയാൻ ഫിലിപ്പിനോട് ഒരു എതിർപ്പുമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
Last Updated : Oct 22, 2021, 1:03 PM IST