കേരളം

kerala

ETV Bharat / state

പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർഥിക്ക് ദാരുണാന്ത്യം - മുങ്ങി മരണം

student died Iruvanji River: സുഹൃത്തുക്കളുമൊത്ത് ഭക്ഷണം കഴിച്ച് വീണ്ടും പുഴയിലേക്ക് പോയി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്.

student died on current in Iruvanji River  വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു  തിരുവമ്പാടി  ഒഴുക്കിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം  കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ചു  boy died in iruvanji river  student died in river  river current death  തിരുവമ്പാടിയിൽ പുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു  ഇരുവഴിഞ്ഞി പുഴയിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം  student died on current While bathing in river  മുങ്ങി മരണം  drowned in river current
student-died-on-current-in-iruvanji-river-tiruvambadi-kozhikode

By ETV Bharat Kerala Team

Published : Dec 10, 2023, 7:22 AM IST

തിരുവമ്പാടി : തിരുവമ്പാടിയിൽ പുഴയിൽ വിദ്യാർഥി കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാര്‍ഥി മരിച്ചു.തിരുവമ്പാടി സേക്രട്ട് ഹാർട്ട് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി റയോൺ ഷിന്‍റോ (13) ആണ് മരിച്ചത്. തിരുവമ്പാടിക്ക് സമീപം ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു. (student died on current in Iruvanji River in Tiruvambadi, Kozhikode While bathing in the river)

തിരുവമ്പാടി ഒറ്റപ്പൊയിൽ സ്വദേശി പടിഞ്ഞാറെ കുറ്റേൽ ഷിന്‍റോയുടെയും സുനിയുടെയും മകനാണ് മരിച്ച റയോൺ ഷിന്‍റോ. സ്‌കൂളിന് അവധി ആയതിനാൽ സുഹൃത്തിന്‍റെ വീട്ടിലെത്തിയ റയോൺ സുഹൃത്തുക്കളുമൊത്ത് തൊട്ടടുത്ത ഇരുവഴിഞ്ഞി പുഴയിൽ കുളിച്ചതിനു ശേഷം സുഹൃത്തിന്‍റെ വീട്ടിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ച് വീണ്ടും സുഹൃത്തുക്കളോടൊപ്പം പുഴയിൽ പോയി കുളിക്കുന്ന സമയത്താണ് അപകടത്തിൽ പെട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്.അപകടത്തെ തുടർന്ന് മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേന (fire and rescue) എത്തി കുട്ടിയെ പുഴയിൽ നിന്നും കരക്കെത്തിച്ചു. മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

also read :ശബരിമല ദർശനത്തിനെത്തിയ 10 വയസുകാരി അപ്പാച്ചിമേട്ടിൽ കുഴഞ്ഞു വീണു മരിച്ചു

ABOUT THE AUTHOR

...view details