കോഴിക്കോട്: കൈവേലിയിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു. സംഭവത്തിൽ ആളപായമില്ല. പുലർച്ചെ കൈവേലി ടൗണിൽ നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫിസിന് മുൻപിലാണ് അഗ്നിബാധ ഉണ്ടായത്. കൈവേലി ഭാഗത്ത് വിൽപനക്ക് എത്തിച്ച വൈക്കോൽ ലോറിക്കാണ് തീപിടിച്ചത്. വൈദ്യുതി ലൈനിൽ തട്ടിയാണ് തീ പിടിച്ചതെന്ന് പ്രാഥമിക നിഗമനം.
കൈവേലിയിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു; ആളപായമില്ല - കൈവേലി ടൗണിൽ നരിപ്പറ്റ ഗ്രാമ പഞ്ചായത്ത്
കൈവേലി ഭാഗത്ത് വിൽപനക്ക് എത്തിച്ച വൈക്കോൽ ലോറിക്കാണ് തീപിടിച്ചത്. വൈദ്യുതി ലൈനിൽ തട്ടിയാണ് തീ പിടിച്ചതെന്ന് പ്രാഥമിക നിഗമനം.
കൈവേലിയിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു; ആളപായമില്ല
ലോറിയുടെ മുൻഭാഗത്ത് തീ ആളിക്കത്തുന്നത് നാട്ടുകാരാണ് ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തിയത്. ഉടനെ ലോറി പിന്നോട്ടെടുത്ത് അപകടം കുറഞ്ഞ സ്ഥലത്തേക്ക് മാറ്റി. നാട്ടുകാർ തീ അണക്കാൻ ശ്രമം തുടങ്ങിയതിന് പിന്നാലെ ഫയർഫോഴ്‌സും സ്ഥലത്തെത്തി ലോറിയിൽ നിന്നും വൈക്കോൽ മാറ്റി തീ നിയന്ത്രണ വിധേയമാക്കി.