കേരളം

kerala

ETV Bharat / state

AIIMS at Kerala| സംസ്ഥാനത്തെ എയിംസ് കിനാലൂരില്‍ തന്നെ; പ്രാരംഭ നടപടികള്‍ ഉടൻ - കേന്ദ്ര ധ​ന​മ​ന്ത്രാ​ല​യം കേരളം

AIIMS at Kerala| Kinalur| എയിംസിന് അനുവദിച്ച കിനാലൂരിലെ സ്ഥ​ലത്തെക്കുറിച്ച് വിലയിരുത്താനാണ് വീ​ണ ജോ​ർ​ജിന്‍റെ (Minister Veena George)​ സന്ദര്‍ശനം. കേന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​‍ൻ്റെ (Central Finance Ministry) അനുമതി ലഭിച്ചാല്‍ ഉടന്‍ നിര്‍മാണം.

AIMS In Kinalur Kozhikode  Kozhikode Veena george Visit  വീണ ജോര്‍ജ് എയിംസ് കിനാലൂര്‍  കേരള വാര്‍ത്ത  കോഴിക്കോട് വാര്‍ത്ത  kerala news  kozhikode news  All India Institute Of Medical Sciences  Central Finance Ministry  കേന്ദ്ര ധ​ന​മ​ന്ത്രാ​ല​യം കേരളം  കേരള സര്‍ക്കാര്‍ പിണറായി വിജയന്‍
AIMS In Kinalur Kozhikode | സംസ്ഥാനത്തെ എയിംസ് കിനാലൂരില്‍ തന്നെ; വീണ ജോര്‍ജ് സന്ദര്‍ശിക്കും

By

Published : Nov 20, 2021, 10:08 AM IST

കോഴിക്കോട്:സംസ്ഥാനത്തിന് അനുവദിച്ച എയിംസ് (All India Institute Of Medical Sciences) കോഴിക്കോട് കിനാലൂരിൽ (AIIMS at Kerala| Kinalur) തന്നെ. ഇതുസംബന്ധിച്ച് കാര്യങ്ങള്‍ വിലയിരുത്താന്‍ ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്​ (Minister Veena George)​ ശ​നി​യാ​ഴ്​​ച ഉ​ച്ച​യ്ക്ക്‌ നിർദിഷ്‌ട സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. കേന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​‍ൻ്റെ (Central Finance Ministry) അം​ഗീ​കാ​രം ല​ഭിച്ചാല്‍ കി​നാ​ലൂ​രി​ൽ ആശുപത്രി സ്ഥാ​പി​ക്കാ​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾക്ക് തു​ട​ക്കമാവും.

കിനാലൂരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ യഥേഷ്‌ടം

കേ​ര​ള​ത്തി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പ് ധ​ന​മ​ന്ത്രാ​ല​യ​ത്തോ​ട് നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രുന്നു. കേ​ന്ദ്ര സം​ഘ​ത്തി​ൻ്റെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കാനാണ് സാധ്യത. ഇതിൻ്റെ ആദ്യപടിയായി കി​നാ​ലൂ​രി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യിരുന്നു. കി​നാ​ലൂ​രി​ലെ വ്യ​വ​സാ​യ വി​ക​സ​ന കേ​ന്ദ്ര​ത്തി​‍ൻ്റെ കാ​റ്റാ​ടി, ചാ​ത്ത​ൻ വീ​ട്, കി​ഴ​ക്കെ കു​റു​മ്പൊ​യി​ൽ, കാ​ന്ത​ലാ​ട് ഭാ​ഗ​ങ്ങ​ളി​ലാ​യി 150 ഏ​ക്ക​ർ ഭൂ​മി സ​ർ​വേ ന​ട​ത്തി എ​യിം​സ് സ്ഥാ​പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തി​നുപു​റ​മെ, 100 ഏ​ക്ക​ർ ഭൂ​മി കൂ​ടി ഏ​റ്റെ​ടു​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടികൾക്കായി ജി​ല്ല ക​ല​ക്‌ടറെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ എ​യിം​സ് അ​നു​വ​ദി​ച്ചാ​ൽ അ​ത് കി​നാ​ലൂ​രി​ൽ ത​ന്നെ​യാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ നി​യ​മ​സ​ഭ​യി​ൽ വ്യക്തമാക്കിയതാണ്. ആ​രോ​ഗ്യ, റ​വ​ന്യൂ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥരുടെ സം​ഘം കി​നാ​ലൂ​രി​ലെ​ത്തി സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി അ​നു​കൂ​ല റി​പ്പോ​ർ​ട്ട് നേ​ര​ത്തേ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി, വെ​ള്ളം, റോ​ഡ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ യ​ഥേ​ഷ്​​ടം ല​ഭ്യ​മാ​കു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് കി​നാ​ലൂ​ർ എന്നതും അനുകൂലഘടകമായി മാറുകയായിരുന്നു.

കിനാലൂരെന്ന വിവാദ ഭൂമി

വ്യവസായ പാർക്ക് അടക്കം വിവിധ പദ്ധതികൾക്ക് ആലോചന നടത്തിയതിൻ്റെ പേരിൽ സമരഭൂമിയായ പ്രദേശമാണ് കിനാലൂർ. വ്യവസായ കേന്ദ്രങ്ങൾക്ക്‌ നാലുവരിപ്പാത അത്യാവശ്യമാണെന്ന നിർബന്ധത്തിൽ റോഡ്‌ നിർമാണത്തിന് അന്നത്തെ എൽ.ഡി.എഫ് സര്‍ക്കാര്‍ മുൻഗണന നൽകി. ഈ പശ്ചാത്തലത്തില്‍ 2010 മെയ്‌ ആറിന് റോഡ്‌ സംബന്ധിച്ച സർവേ നടന്നു. സർവേയെ പ്രതിരോധിക്കുകയും തുടർന്ന്‌ പൊലീസ്‌ ലാത്തിചാര്‍ജ് നടത്തുകയും ധാരാളം പേർക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

ഇതോടെ, കിനാലൂർ വിവാദ കേന്ദ്രമായിമാറിയിരുന്നു. വി.എസ് അച്യുതാനന്ദൻ മന്ത്രിസഭയിയിലെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം വിഷയത്തിൽ വന്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി. അതിനുശേഷം ഇരു മുന്നണികളും പലതരം സമരങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീട്, ആരും വ്യവസായത്തിലോ കൃഷിയിലോ താത്‌പര്യം കാണിക്കാതെ, കാടുപിടിച്ച് കിടന്ന ഭൂമിയിലേക്കാണ് ഇപ്പോള്‍ എയിംസ് എത്തുന്നത്.

ALSO READ:Infighting In LJD| എല്‍.ജെ.ഡി പിളരുമോ? അതോ തര്‍ക്കം തീരുമോ? നിര്‍ണായക യോഗം ഇന്ന്

ABOUT THE AUTHOR

...view details