കേരളം

kerala

ETV Bharat / state

മത്സ്യവിഭവങ്ങളുടെ കോംബോ കിറ്റുമായി മത്സ്യഫെഡ് - കോംബോ കിറ്റ്

ഏഴ് തരം മത്സ്യവിഭവങ്ങൾ അടങ്ങിയ കിറ്റിന് 2000 രൂപയാണ് വില. ചെമ്മീൻ പൊടി, മീൻകറി പൊടികളും, അച്ചാറുകളും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

fish Combo Kit  special fish Combo Kit  മത്സ്യഫെഡ്  കോംബോ കിറ്റ്  fisheries department
കോംബോ കിറ്റുമായി മത്സ്യഫെഡ്

By

Published : Dec 25, 2019, 9:23 PM IST

Updated : Dec 25, 2019, 10:51 PM IST

കോഴിക്കോട്: ക്രിസുമസ്-പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോട് മത്സ്യഫെഡ് മത്സ്യവിഭവങ്ങളുടെ പ്രത്യേകത വിൽപ്പന തുടങ്ങി. ഏഴ് തരം മത്സ്യവിഭവങ്ങൾ അടങ്ങിയ കോംബോ കിറ്റുകളാണ് വിൽപനയിൽ ഒരുക്കിയിരിക്കുന്നത്. അയല, ചെമ്മീൻ, അയക്കൂറ, മത്തി, ചൂട, കണ്ണാടി പാര , ചെമ്പല്ലി, സൂത തുടങ്ങിയ വിവിധ ഇനങ്ങളിൽ നിന്ന് ഏഴു തരം മത്സ്യങ്ങൾ അടങ്ങിയതാണ് ഒരു കോംബോ. ആവശ്യക്കാർക്ക് ഇഷ്ടമുള്ള മീനുകളെ തെരഞ്ഞെടുക്കാം.

മത്സ്യവിഭവങ്ങളുടെ കോംബോ കിറ്റുമായി മത്സ്യഫെഡ്

ഓരോ ദിവസവും ലഭിക്കുന്ന മീനുകൾ ആയിരിക്കും അതാത് ദിവസങ്ങളിലെ കോംബോ കിറ്റ്. ചെമ്മീൻ പൊടി, മീൻകറി പൊടികളും, അച്ചാറുകളും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വേണ്ടാത്തവർക്ക് പകരം മത്സ്യം നൽകും. കോംബോ കിറ്റ് വേണ്ടാത്തവർക്ക് ഇഷ്ടമുള്ള മീനുകളെ തെരഞ്ഞെടുക്കുകയും ചെയ്യാം. ഏഴ് തരം മത്സ്യവിഭവങ്ങൾ അടങ്ങിയ കിറ്റിന് 2000 രൂപയാണ് വില. മറ്റ് കോംബോ കിറ്റുകൾക്ക് 1000, 500 രൂപ നിരക്കുകളിൽ മത്സ്യഫെഡ് ഫിഷ് മാർട്ട് വഴി ലഭിക്കും. ജനുവരി രണ്ട് വരെ കോംബോ കിറ്റ് വില്‍പന ഉണ്ടാകും.

Last Updated : Dec 25, 2019, 10:51 PM IST

ABOUT THE AUTHOR

...view details