കോഴിക്കോട്: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി വാറണ്ട് ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്‌ത സരിത എസ് നായരെ കോടതി റിമാൻഡ് ചെയ്‌തു. ഈ മാസം 27 വരെയാണ് സരിതയെ റിമാൻഡ് ചെയ്തിരിക്കുന്നത്. 27ന് കേസ് വീണ്ടും പരിഗണിക്കും.
കോഴിക്കോട്ടെ സ്വകാര്യ വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നാണ് കേസ്. സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നാണിത്. വിധി പറയാനായി മാറ്റി വെച്ച കേസിലാണ് അറസ്റ്റ്. മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.
കൂടുതൽ വായനക്ക്:സോളാർ തട്ടിപ്പ് കേസ്; സരിത എസ്. നായർ അറസ്റ്റിൽ
കോഴിക്കോട് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് സരിതയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് അറസ്റ്റിനുള്ള നിർദേശം നൽകിയിരുന്നു.
കൂടുതൽ വായനക്ക്:സോളാര്‍ കേസ്; ബിജു രാധാകൃഷ്ണന്‍റെയും സരിതയുടെയും ജാമ്യം റദ്ദാക്കി
നേരത്തെ സമാനമായ രീതിയിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് സരിതക്ക് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നൽകാമെന്നു വാഗ്‌ദാനം ചെയ്ത് കാട്ടാക്കട സ്വദേശി അശോക് കുമാറിൽ നിന്ന് 4,50,000 രൂപ തട്ടിയെടുത്തതായിരുന്നു കേസ്. നിരവധി തവണ കേസ് പരിഗണിച്ചപ്പോഴും കേസിലെ ഒന്നാം പ്രതിയായ സരിത എസ് നായർ കോടതിയിൽ ഹാജരാകാത്തതിനാലായിരുന്നു നടപടി.
ALSO READ:സോളാർ കേസ്; സരിത എസ്.നായർക്ക് അറസ്‌റ്റ് വാറണ്ട്