കേരളം

kerala

ETV Bharat / state

വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന് ജന്മനാട് വിട ചൊല്ലി - km basheer

കോഴിക്കോട് ചെറുവണ്ണൂരില്‍ കുടുംബ വീടിനടുത്ത് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം.

വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന് വിട

By

Published : Aug 4, 2019, 10:41 AM IST

Updated : Aug 4, 2019, 11:48 AM IST

മലപ്പുറം: തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മരിച്ച തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ കെഎം ബഷീറിന് ജന്മനാട് കണ്ണീരോടെവിട നല്‍കി. കോഴിക്കോട് ചെറുവണ്ണൂരില്‍ കുടുംബ വീടിനടുത്ത് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു ഖബറടക്കം. രാത്രി പത്തരയോടെ മലപ്പുറം വാണിയന്നൂരിലെ വീട്ടിലെത്തിച്ച മൃതദേഹം കാണാൻ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും മാധ്യമ പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകളാണ് എത്തിയത്. തുടർന്ന് പിതാവിന്‍റെ ജന്മസ്ഥലമായ വടകരയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച്ച പുലർച്ചെ വടകരയിലെത്തിച്ച മൃതദേഹം ചെറുവന്നൂർ മലയിൽ മഖാം ഖബർസ്ഥാനിൽ ഖബറടക്കി. മന്ത്രി കെ.ടി. ജലീൽ, വി. അബ്ദുറഹിമാൻ എം.എൽ.എ, സി. മമ്മുട്ടി എം.എൽ.എ, രണ്ടത്താണി അബ്ദുറഹിമാൻ, കുറുക്കോളി മൊയ്തീൻ, കേരള മുസ്ലിം ജമാ അത്ത് നേതാക്കളായ വണ്ടൂർ അബ്ദുറഹ് മാൻ ഫൈസി, അലി അബ്ദുള്ള, മുസ്ഥഫ മാസ്റ്റർ, മജീദ് കക്കാട്, സ്വാദിഖ് സഖാഫി, ജലാലുദ്ധീൻ തങ്ങൾ വൈലത്തൂർ തുടങ്ങിയവർ വാണിയന്നൂരിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു.

വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന് ജന്മനാട് വിട ചൊല്ലി
Last Updated : Aug 4, 2019, 11:48 AM IST

ABOUT THE AUTHOR

...view details