കേരളം

kerala

ETV Bharat / state

ശരീരത്തിന്‍റെ ബാലൻസിങിന് സ്ളാക് ലൈൻ ഒരുക്കി കോഴിക്കോട് - strike line

രണ്ട് മരങ്ങളെ ബന്ധിപ്പിച്ചു മുറുക്കിക്കെട്ടിയ നാടയിൽ സർക്കസിലും സിനിമയിലും കണ്ടിട്ടുള്ള പോലെ ഒരാൾ നടക്കുന്ന സംവിധാനമാണിത്. ബാലൻസിങ് മാത്രമല്ല കാലുകൾക്കുള്ള ഒരു നല്ല വ്യായാമം കൂടിയാണ് ഇതെന്ന് പരിശീലകർ.

ശരീരത്തിന്‍റെ ബാലൻസിങിന് സ്ളാക് ലൈൻ ഒരുക്കി കോഴിക്കോട്

By

Published : Mar 28, 2019, 4:53 PM IST

കോഴിക്കോട്ടുകാർക്ക് തീരെ കണ്ടുപരിചയമില്ലാത്ത ഒന്നാണ് സ്ളാക് ലൈൻ അഥവാ ശരീരത്തിന്‍റെ ബാലൻസ് പരിശോധിക്കുന്ന ഒരു സംവിധാനം. കോഴിക്കോട് ബീച്ചിൽ എത്തുന്നവർക്ക് താല്പര്യമുണ്ടെങ്കിൽ ശരീരത്തിന്‍റെ ബാലൻസിങുംപരിശോധിക്കാം.

ബീച്ചിൽ രണ്ട് മരങ്ങളെ ബന്ധിപ്പിച്ചു മുറുക്കിക്കെട്ടിയ നാടയിൽ സർക്കസിലും സിനിമയിലും കണ്ടിട്ടുള്ള പോലെ ഒരാൾ നടക്കുന്ന സംവിധാനമാണിത്. ശരീരത്തിന്‍റെ ബാലൻസിങ് പരിശോധിക്കുന്ന സ്ളാക് ലൈൻ സംവിധാനത്തിൽ 20 രൂപ കൊടുത്താൽ ഒരു തവണ നടക്കാം. സ്ളാക് ലൈൻ പരിശീലിക്കാൻ ചെറുപ്പക്കാരടക്കം നിരവധി പേരാണ് എത്തുന്നത്. ബാലൻസിങ് മാത്രമല്ല കാലുകൾക്കുള്ള ഒരു നല്ല വ്യായാമം കൂടിയാണ് ഇതെന്ന് പരിശീലകരുടെ അഭിപ്രായം.

സ്ളാക് ലൈനിൽ 150 കിലോ വരെ ഭാരം ഉള്ളവർക്ക് പരിശീലിക്കാം. അതിൽ കൂടുതൽ ഉള്ളവർക്ക് സ്ട്രിക് ലൈൻ ഉപയോഗിക്കാമെന്നും പരിശീലകർ വ്യക്തമാക്കുന്നു. വിദേശികൾ കൂടുതൽ ഇഷ്ടപ്പെടുന്ന സ്ളാക് ലൈൻ വെറുമൊരു വിനോദം മാത്രമല്ല. ശാരീരികമായും മാനസികമായും ഉണർവ് ലഭിക്കുന്ന ഒരു കായിക പരിപാടി കൂടിയാണിത്.


ABOUT THE AUTHOR

...view details