കേരളം

kerala

ETV Bharat / state

മുക്കം പൊലീസ് സ്റ്റേഷന് സമീപം തലയോട്ടി കണ്ടെത്തി - near

പ്രാഥമിക അന്വേഷണത്തില്‍ മനുഷ്യന്‍റെ തലയോട്ടിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

skull

By

Published : Aug 1, 2019, 12:53 PM IST

കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷന് സമീപം മാലിന്യക്കൂമ്പാരത്തില്‍ തലയോട്ടി കണ്ടെത്തി. നാട്ടുകാരാണ് മാലിന്യക്കൂമ്പാരത്തില്‍ തലയോട്ടി കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് സ്റ്റേഷന് എതിർവശത്തെ കെട്ടിടത്തിന് പുറക് വശത്താണ് ബുധനാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ തലയോട്ടി കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ തലയോട്ടി മനുഷ്യന്‍റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

രണ്ട് വര്‍ഷം മുക്കത്തിന് അടുത്ത് കാരശേരി പഞ്ചായത്തിലെ എസ്റ്റേറ്റ് ഗേറ്റില്‍ തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയിലുള്ള മനുഷ്യ ശരീരം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ച കേസ് നിലവില്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് രണ്ട് സംഭവങ്ങളിലും അന്വേഷണം പുരോഗമിക്കുന്നത്. പൊലീസിന്‍റെയോ സംസ്ഥാന സര്‍ക്കാരിന്‍റെയോ അടുത്ത് യാതൊരു രേഖകളും ഇല്ലാതെ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് ജില്ലയുടെ മലയോര മേഖലയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ കൊണ്ട് വന്ന് പാർപ്പിച്ചിരിക്കുന്ന ആളുകളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. അതേ സമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കെട്ടിടത്തില്‍ താമസിച്ചവരെ സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details