കോഴിക്കോട്: ക്യാമ്പസുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച എംഇഎസ് സർക്കുലറിനെ നിയമപരമായി നേരിടാൻ എസ്കെഎസ്എസ്എഫ്. നിഖാബ് ധരിച്ച് ക്യാമ്പസിൽ എത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു നിയമ സഹായം ഉറപ്പ് വരുത്താനാണ് എസ്കെഎസ്എസ്എഫ് തീരുമാനം. ഇതിനായി അഭിഭാഷകരുടെ പാനൽ രൂപീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ അറിയിച്ചു. വിദ്യാർഥികൾക്ക് നിഖാബ് ധരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനു നിയമ സഹായം ഉറപ്പുവരുത്താൻ മാത്രമാണ് സംഘടന മുന്നോട്ടു വരുന്നതെന്നും സത്താർ പന്തല്ലൂർ വ്യക്തമാക്കി.
നിഖാബ് ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിയമസഹായം: എസ്കെഎസ്എസ്എഫ്
വിദ്യാർഥികൾക്ക് ക്യാമ്പസുകളിൽ നിഖാബ് ധരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിയമ സഹായം ഉറപ്പുവരുത്തുമെന്ന് എസ്കെഎസ്എസ്എഫ്.
സത്താർ പന്തല്ലൂർ
സമാന താല്‍പര്യമുള്ള സംഘടനകൾ രംഗത്തെത്തിയാൽ അവരുമായി കൂടിച്ചേർന്നായിരിക്കും ഹെൽപ് ഡസ്ക് പ്രവർത്തനം ഉൾപ്പെടെ നടത്തുക എന്നും എസ്കെഎസ്എസ്എഫ് വ്യക്തമാക്കുന്നു.