കോഴിക്കോട്: കാർ യാത്രക്കാരിയെ ക്രൂരമായി മർദ്ദിച്ച കേസിൽ നടക്കാവ് എസ്ഐ ഒളിവിൽ (SI absconding in case of assaulting car passenger). എസ് ഐ വിനോദിനെതിരെ കാക്കൂർ പൊലീസാണ് കേസെടുത്തത് (case was registered by the Kakur police). ഇതേ തുടർന്നാണ് എസ് ഐ വിനോദ് ഒളിവില്‍ പോയത്. കേസെടുത്തതിനെ തുടർന്ന് എസ്‌ഐ വിനോദിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചത് (Dispute over giving side to the vehicle resulted in the assault). കോഴിക്കോട് കൊളത്തൂരിൽ ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം നടന്നത്. അത്തോളി സ്വദേശി അബ്‌ദുൾ നാഫിക്കും കുടുംബാംഗങ്ങളും ബന്ധുവീട്ടിൽ നിന്ന് വരുമ്പോഴാണ് സംഭവം. മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുൾപെടെയുളളവരാണ് കാറിൽ ഉണ്ടായിരുന്നത്.
കൊളത്തൂർ യു പി സ്‌കൂളിന് സമീപമെത്തിയപ്പോൾ എതിരെ വന്ന മറ്റൊരു കാർ നാഫിക്കിൻ്റെ കാറിന് അരിക് കൊടുത്തില്ല. കാറിലുണ്ടായിരുന്ന യുവാക്കൾ അസഭ്യം പറഞ്ഞ് നാഫിക്കിൻ്റെ കാറിൽ ഉരസി മുന്നോട്ടെടുത്തു. ഇതൊടെ വീണ്ടും വാക്കേറ്റവും കയ്യാങ്കളിയുമായി. പ്രശ്‌നം ശാന്തമായെങ്കിലും തൊട്ടടുത്ത വിവാഹ വീട്ടിൽ ഉണ്ടായിരുന്ന എസ്.ഐ വിനോദിനെ യുവാക്കൾ വിളിച്ചു വരുത്തുകയായിരുന്നു.
മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തിയ എസ് ഐ അസഭ്യം പറഞ്ഞ് സ്ത്രീകളേയും മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ബന്ധുവിന്‍റെ വിവാഹപാർട്ടിയുമായി ബന്ധപ്പെട്ടെത്തിയതാണ് എസ്ഐ ഉൾപ്പെട്ട സംഘമെന്നും ഇവർ മദ്യലഹരിയിലായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. നാഫിക്കും കുടുംബവും സഞ്ചരിച്ച വാഹനം തകർക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.