കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങൾ ഒന്നടങ്കം തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുമായി വ്യാപാരികൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. വ്യാഴാഴ്ച (ജൂലൈ 15) സംസ്ഥാനത്തുടനീളം കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സർക്കാർ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഏകോപന സമിതി അറിയിച്ചു.
ചർച്ച പരാജയം; സംസ്ഥാനത്തുടനീളം വ്യാഴാഴ്ച കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി - Traders and Industrialists Coordinating Committee
സർക്കാർ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഏകോപന സമിതി അറിയിച്ചു
വ്യാഴാഴ്ച സംസ്ഥാനത്തുടനീളം കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
also read:സിക്ക പ്രതിരോധത്തില്‍ സര്‍ക്കാരിന് വീഴ്ച; സംസ്ഥാനത്ത് തുടരുമെന്ന് കേന്ദ്രസംഘം
സിറ്റി പൊലീസ് കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. കൊവിഡ് 'സി' കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുവെന്ന കർശന നിലപാടിലാണ് പൊലീസ്. ഇത് ലംഘിച്ച് വ്യാപാരികൾ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു.