കോഴിക്കോട്: പിണറായി വിജയനെ വിമര്‍ശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമാണ്. സ്വർണക്കടത്ത് കേസിലെ പ്രതി തന്നെ മുഖ്യമന്ത്രിയുടെ പേര് പറയുന്നു. മറ്റൊരാളായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രം:ശിവരാജ് സിംഗ് ചൗഹാൻ
സ്വർണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിയുടെ പേര് പറയുന്നു. മറ്റൊരാളായിരുന്നെങ്കില്‍ രാജിവയ്ക്കുമായിരുന്നെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
പിണറായി വിജയന്‍റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായിരിക്കുകയാണെന്ന് ശിവരാജ് സിംഗ് ചൗഹാൻ
സംസ്ഥാനത്ത് ജിഹാദ് പ്രവർത്തനം വർധിച്ചിരിക്കുകയാണ്. മധ്യപ്രദേശിൽ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവന്നു. ഇവിടെ സർക്കാർ ജിഹാദിന് കൂട്ട് നിൽക്കുകയാണ്. കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ബേപ്പൂർ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി അഡ്വ.പ്രകാശ് ബാബുവിൻ്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി.