കേരളം

kerala

ETV Bharat / state

കോഴിക്കോട് മലയോര മേഖലയിലും ഷിഗല്ല സ്ഥിരീകരിച്ചു; ജനങ്ങൾ ആശങ്കയിൽ

പതിമൂന്നുകാരന് രണ്ട് ആഴ്ച മുൻപാണ് രോഗം സ്ഥിരീകരിച്ചത്

By

Published : Jan 9, 2021, 12:04 PM IST

Updated : Jan 9, 2021, 12:13 PM IST

കോഴിക്കോട് മലയോര മേഖലയിലും ഷിഗല്ല സ്ഥിരീകരിച്ചു  ജനങ്ങൾ ആശങ്കയിൽ  തിമൂന്നുകാരന് രണ്ട് ആഴ്ച മുൻപാണ് രോഗം സ്ഥിരീകരിച്ചത്  ഷിഗല്ല  കോഴിക്കോട് ഷിഗല്ല  Shigella infection fear in Kozhikode  Shigella  Shigella infection  Kozhikode  Kozhikode Shigella
കോഴിക്കോട് മലയോര മേഖലയിലും ഷിഗല്ല സ്ഥിരീകരിച്ചു; ജനങ്ങൾ ആശങ്കയിൽ

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിലും ഷിഗല്ല രോഗം സ്ഥിരീകരിച്ചതോടെ ജനങ്ങൾ ആശങ്കയിൽ. കൂടരഞ്ഞി പഞ്ചായത്തിൽ പതിമൂന്നുകാരന് രണ്ട് ആഴ്ച മുൻപാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

കോഴിക്കോട് മലയോര മേഖലയിലും ഷിഗല്ല സ്ഥിരീകരിച്ചു; ജനങ്ങൾ ആശങ്കയിൽ

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കൂടരഞ്ഞി പഞ്ചായത്തിലെ താഴെ കൂടരഞ്ഞി, പൂവാറൻതോട് ഭാഗങ്ങളിൽ കക്കൂസ് മാലിന്യം കിണറിൽ അടിഞ്ഞതായി കണ്ടെത്തി. പഞ്ചായത്തിൽ കല്യാണങ്ങൾ, സൽക്കാരങ്ങൾ തുടങ്ങിയ ആൾക്കൂട്ട ചടങ്ങുകൾ നടത്തുമ്പോൾ ആരോഗ്യവകുപ്പിൽ അറിയിക്കണമെന്നും നിർദേശമുണ്ട്. കല്യാണം നടക്കുന്ന വീട്ടിലെ കിണറുകളിലെ വെള്ളം പരിശോധിക്കണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ആരോഗ്യ വകുപ്പുമായി സഹകരിച്ച് രോഗവ്യാപനം തടയുന്നതിനുള്ള എല്ലാവിധ മുൻകരുതലുകളും പഞ്ചായത്തിൽ എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ലിന്‍റോ ജോസഫ് പറഞ്ഞു.

Last Updated : Jan 9, 2021, 12:13 PM IST

ABOUT THE AUTHOR

...view details