കേരളം

kerala

ETV Bharat / state

വൈവിധ്യങ്ങളുടെ കലവറയൊരുക്കി ഷീബ

സസ്യലതാതികളും പക്ഷി മൃഗാദികളുമൊക്കെ കളം നിറയുന്ന ഷീബയുടെ വീട്ടിൽ എന്തുണ്ട് എന്നതിനേക്കാൾ എളുപ്പം എന്തില്ല എന്ന് ചോദിക്കുന്നതായിരിക്കും.

By

Published : Jan 14, 2021, 4:32 PM IST

Updated : Jan 14, 2021, 8:36 PM IST

sheebas home diversity kozhikode  land of diversity  വൈവിധ്യങ്ങളുടെ കലവറയൊരുക്കി ഷീബ  കൂടരഞ്ഞിയിലെ ഷീബ രാധാകൃഷ്‌ണന്‍റെ വീട്
വൈവിധ്യങ്ങളുടെ കലവറയൊരുക്കി ഷീബ

കോഴിക്കോട്: ജൈവ വൈവിധ്യങ്ങളുടെ കലവറയാണ് കൂടരഞ്ഞിയിലെ ഷീബ രാധാകൃഷ്‌ണന്‍റെ വീട്. സസ്യലതാതികളും പക്ഷി മൃഗാദികളുമൊക്കെ കളം നിറയുന്ന ഈ വീട്ടിൽ എന്തുണ്ട് എന്നതിനേക്കാൾ എളുപ്പം എന്തില്ല എന്ന് ചോദിക്കുന്നതായിരിക്കും. ഔഷധ സസ്യങ്ങൾ ,ഓർക്കിഡ് ,ആന്തൂറിയം തുടങ്ങി വിവിധയിനം ചെടികളുടെയും, പൂക്കളുടെയും വർണ വൈവിധ്യമാണ് ഷീബയുടെ വീട്ടലെത്തുന്നവരെ സ്വീകരിക്കുക. വിവിധയിനം പശുക്കളും, ആടുകളും, പത്തോളം ഇനങ്ങളിലുള്ള കോഴികളും,താറാവുകളും കൂടാതെ വിദേശികളും സ്വദേശികളുമായ വിവിധ ഇനം പക്ഷികൾ, വെള്ള എലി,ഗിനി പന്നി എന്നിവയും ഷീബയുടെ വീട്ടിലെ വൈവിധ്യങ്ങൾക്കു മാറ്റ് കൂട്ടുന്നു.

വൈവിധ്യങ്ങളുടെ കലവറയൊരുക്കി ഷീബ

ഇതിനു പുറമെ മൂന്നു നായ്‌കളും ഷീബക്ക് കൂട്ടായുണ്ട്. പലരും വളർത്തു മൃഗങ്ങളെ പണം കൊടുത്തു വാങ്ങാറാണ് പതിവെങ്കിലും ഷീബ ഇവയെല്ലാ പല സ്ഥലങ്ങളിൽ നിന്നായി ശേഖരിച്ചവയാണ്. ഇതിൽ നിന്നെല്ലാം നല്ല വരുമാനം ലഭിക്കുന്നുണ്ടെങ്കിലും,മാനസിക സംതൃപ്‌തിയാണ് ചെടികളുടേയും ജന്തുജാലങ്ങളുടേയും ഇടയിലേക്ക് ഷീബയെ ആകർഷിക്കുന്നത്. പകലന്തിയോളമുള്ള ഇവയുടെ പരിചരണത്തിന് ഷീബക്ക് കൂട്ടായി ഭർത്താവ് രാധാകൃഷ്‌ണനും മക്കളുമുണ്ട്.

Last Updated : Jan 14, 2021, 8:36 PM IST

ABOUT THE AUTHOR

...view details