കേരളം

kerala

ETV Bharat / state

'ഷഹാനയെ കൊന്നത് തന്നെ, പിന്നില്‍ സജാദ് മാത്രമല്ല': ആരോപണവുമായി കുടുംബം - കോഴിക്കോട് ഇന്നത്തെ വാര്‍ത്ത

ഷഹാന മോഡലിങിലും സിനിമയിലും അഭിനയിച്ചതിനെ തുടര്‍ന്ന് ലഭിച്ച പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് സജാദ് നിരന്തരം വഴക്കുണ്ടായക്കിയതായും കുടുംബം

shahana death case family member Allegations  family member Allegations against sajjad on shahana death case  മോഡല്‍ ഷഹനയുടെ മരണത്തില്‍ കൂടുതല്‍ ആരോപണവുമായി കുടുംബാംഗം  മോഡലും നടിയുമായ ഷഹനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  kozhikode todays news
'കൊലപാതകമാണെന്നതില്‍ സംശയമില്ല, നീതിയ്‌ക്കായി പോരാടും'; ഷഹനയുടെ മരണത്തില്‍ ആരോപണവുമായി കുടുംബാംഗം

By

Published : May 13, 2022, 10:17 PM IST

കോഴിക്കോട്:പരസ്യമോഡല്‍ ഷഹാനയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് സജാദ് മാത്രമല്ല, കൂടുതല്‍ പേരുണ്ടെന്ന ആരോപണവുമായി കുടുംബം. സംഭവം, കൊലപാതകം ആണെന്നതില്‍ സംശയമില്ല. ലഹരിമരുന്നിന് അടിമയായ ഭര്‍ത്താവ് ഷഹാനയുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും കുടുംബാംഗം സിദ്ദീഖ് ആരോപിച്ചു.

ഷഹനയുടെ മരണത്തില്‍ കൂടുതല്‍ ആരോപണവുമായി കുടുംബാംഗം

ALSO READ|മോഡൽ ഷഹാനയുടെ മരണം: ഭർത്താവ് സജാദിനെ അറസ്റ്റ് ചെയ്തു

തലേ ദിവസം ബോധംകെട്ടുവീണ ഷഹാന, രാവിലെ ആയപ്പോഴേക്കും ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ട്. കല്യാണം കഴിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ഉമ്മയെ വിളിക്കാന്‍ ഭര്‍ത്താവ് അനുവദിച്ചിരുന്നില്ല.

മോഡലിങിലും സിനിമയിലും അഭിനയിച്ചതിനെ തുടര്‍ന്ന് പണം കിട്ടിയിരുന്നു. ലഭിച്ച പണത്തിനായി ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. നിരന്തരം വഴക്കുണ്ടാക്കി. ഷഹാന ബോധം കെട്ടതായാണ് ആദ്യം വിവരം ലഭിച്ചത്. ആ സമയം കഴുത്തില്‍ കയറോ മറ്റോ ഉള്ളതായും ആത്മഹത്യ ചെയ്‌തതായും അയല്‍ക്കാരും ആരും പറഞ്ഞില്ല.

'പിറന്നാളിന് വിളിച്ച മകള്‍ ആത്മഹത്യ ചെയ്യില്ല': പിന്നീട് രാവിലെ ജനലിനോട് ചേര്‍ന്ന് കഴുത്തില്‍ കയറിട്ട് തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഇത് കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക് ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉമ്മ ഉമൈബ നേരത്തേ ആരോപിച്ചിരുന്നു. അവളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും അവര്‍ പറഞ്ഞു.

ALSO READ|ജന്മദിന ദിവസം മരണം, പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് നിർണായകം; ഷഹനയുടെ മരണത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ്

പരസ്യ മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളജ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ, ശാരീരിക മാനസിക പീഡനം എന്നീ കുറ്റങ്ങൾ ചേർത്താണ് കേസ് രജിസ്‌റ്റർ ചെയ്‌ത്. മരണം ആത്മഹത്യയെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം.

ABOUT THE AUTHOR

...view details