കോഴിക്കോട്: തലശേരി ബ്രണ്ണൻ കോളജിൽ രാജ്യവിരുദ്ധ പരാമർശം അടങ്ങിയ പോസ്റ്റർ പതിച്ച സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് എസ്എഫ്ഐ. ജനാധിപത്യപരമല്ലാത്ത ഒരു പ്രവർത്തനങ്ങളും എസ്എഫ്ഐ അംഗീകരിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിഷയം എസ്എഫ്ഐ ഗൗരവത്തോടെയാണ് കാണുന്നത്. സംഘടനാ തലത്തിൽ അന്വേഷണം നടത്തും. സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സച്ചിൻ ദേവ് വ്യക്തമാക്കി.
ബ്രണ്ണൻ കോളജിൽ പോസ്റ്റർ പതിച്ച സംഭവവുമായി ബന്ധമില്ലെന്ന് എസ്എഫ്ഐ - ബ്രണ്ണൻ കോളജ്
സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിൻ ദേവ് വ്യക്തമാക്കി
ബ്രണ്ണൻ
ക്യാമ്പസുകളിൽ സമരം നടത്തരുതെന്ന ഹൈക്കോടതി വിധിയെ എസ്എഫ്ഐ നിയമപരമായും സംഘടനാപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ ഭാഗമായി ഹൈക്കോടതിയിൽ അപ്പീൽ നൽകും. വിദ്യാർഥി പ്രസ്ഥാനങ്ങൾ ക്യാമ്പസുകളിൽ നിലനിൽക്കേണ്ടതിന്‍റെ ആവശ്യം വിദ്യാർഥികൾക്ക് പകർന്ന് നൽകാൻ എല്ലാ ക്യാമ്പസുകളിലും ബോധവൽക്കരണം നടത്തും. വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും സച്ചിന്‍ ദേവ് കൂട്ടിച്ചേർത്തു.