കോഴിക്കോട്: കരിപ്പൂരില്‍ പീഡനത്തിന് ഇരയായെന്ന് കൊറിയന്‍ യുവതിയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്‌ടറോടാണ് യുവതി പീഡന വിവരം പങ്കുവച്ചത്. ഡോക്‌ടറുടെ മൊഴിയിലാണ് പൊലീസ് കേസെടുത്തത്.
കരിപ്പൂരില്‍ വിദേശ വനിത പീഡനത്തിന് ഇരയായി; ഡോക്‌ടറുടെ മൊഴിയില്‍ കേസെടുത്ത് പൊലീസ് - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്‌ടറുടെ മൊഴിയാലാണ് കരിപ്പൂരില്‍ കൊറിയന്‍ യുവതി പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്. ആരാണ് പീഡിപ്പിച്ചതെന്ന വിവരം പുറത്തുവന്നിട്ടില്ല. യുവതിയിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്
കരിപ്പൂരില്‍ വിദേശ വനിത പീഡനത്തിന് ഇരയായി
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശ വനിതയാണ് പീഡനത്തിന് ഇരയായത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ആരാണ് പീഡിപ്പിച്ചത് എന്നതിൽ ഇനിയും വ്യക്തത വരണമെന്നും പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്.
Last Updated : Dec 26, 2022, 12:49 PM IST