കോണ്‍ഗ്രസ് ഓഫീസില്‍ പണം വച്ച് ചീട്ടുകളി; ഏഴ് പേർ പിടിയിൽ - മുക്കം പൊലീസ്
രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘം കോണ്‍ഗ്രസ് ഓഫീസില്‍ നടത്തിയ പരിശോധനയിൽ 1400 രൂപയും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു.
കോഴിക്കോട്: കൊടിയത്തൂര്‍ തോട്ടുമുക്കത്ത് കോണ്‍ഗ്രസ് ഓഫീസില്‍ പണം വച്ച് ചീട്ടുകളി നടത്തിയ ഏഴ് പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്ഐ റോയിച്ചന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോണ്‍ഗ്രസ് ഓഫീസില്‍ പരിശോധന നടത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. 1400 രൂപയും മൊബൈല്‍ഫോണുകളും പൊലീസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് ഓഫീസ് അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചവര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്.