കേരളം

kerala

By

Published : Aug 21, 2023, 11:01 AM IST

Updated : Aug 21, 2023, 11:24 AM IST

ETV Bharat / state

Scissors in stomach Harshina| ഹര്‍ഷിനയുടെ വയറ്റിൽ കത്രിക; ഡോക്‌ടർമാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്യാൻ പൊലീസ്

Scissors got stuck in Harshina's stomach; കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഹർഷിനയുടെ പ്രസവ ശസ്‌ത്രക്രിയ നടത്തിയ രണ്ട് ഡോക്‌ടർമാരേയും രണ്ട് നഴ്‌സുമാരേയും അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം.

harshina case follow up  Scissors got stuck in Harshina stomach  harshina case latest updates  Scissors got stuck in stomach  വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം  കോഴിക്കോട് മെഡിക്കല്‍ കോളജ്  Medical negligence  വൈദ്യശാസ്ത്രപരമായ അശ്രദ്ധ  Scissors stuck stomach case  കോഴിക്കോട്  Kozhikode
Police to arrest doctors and nurses in case of scissors stuck in Harshina's stomach

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്‌ക്കിടയിൽ ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ്‌. കോഴിക്കോട് മെഡിക്കല്‍ കോളജ് ( Kozhikode Medical College) ആശുപത്രയിലെ രണ്ട് ഡോക്‌ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും പൊലീസ് നടപടി സ്വീകരിക്കുക.

നിലവിൽ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ജില്ല മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടെന്നും കോഴിക്കോട് സിറ്റി പൊലീസ് (Kozhikode city police) തീരുമാനിച്ചിരുന്നു. എംആര്‍ഐ സ്‌കാനിങ് നടത്തിയ കൊല്ലം ജില്ലയിലെ കമ്പനി പ്രതിനിധികളുടെ മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് നടത്തിയ ശസ്‌ത്രക്രിയയിൽ ആയിരുന്നു ഹർഷിനയുടെ വയറ്റിൽ കത്രിക (Scissors got stuck in stomach) കുടുങ്ങിയത്‌. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ വച്ചായിരുന്നു ഹർഷിനയുടെ മൂന്നാമത്തെ പ്രസവം നടന്നത്. രണ്ടാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ഷിന കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങിൽ ശരീരത്തില്‍ ലോഹത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

പൊലീസ്‌ റിപ്പോർട്ട് പ്രകാരം കോഴിക്കോട് വച്ചു നടന്ന ശസ്‌ത്രക്രിയയ്ക്ക് ഇടയിൽ ആയിരുന്നു വയറ്റിൽ കത്രിക കുടുങ്ങിയത് എന്ന് വ്യക്തമായി. ഇത് പ്രധാന തെളിവായി കാണിച്ചാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ പൊലീസ് കണ്ടെത്തൽ ജില്ല മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. ഇതോടെയാണ് തുടർനടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ അന്വേഷണം സംഘം തീരുമാനിച്ചത്.

ശസ്‌ത്രക്രിയയ്ക്ക് ശേഷം ഹർഷിനയ്ക്ക് തുടർച്ചയായിട്ട് വേദന അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ സിടി സ്‌കാൻ പരിശോധനയ്ക്ക് വിധേയനായി. ഈ പരിശോധനയിലാണ് മൂത്രസഞ്ചിയിൽ തറച്ച് നിൽക്കുന്ന നിലയിൽ കത്രിക കണ്ടെത്തിയത്. മൂത്രസഞ്ചിയിൽ കത്രിക കുത്തിനിന്നതിനെ തുടർന്ന് മുഴയും ഉണ്ടായിരുന്നു.

12 സെന്‍റിമീറ്റർ നീളവും ആറ് സെന്‍റിമീറ്റർ വീതിയുമുളള കത്രിക ആയിരുന്നു ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയിരുന്നത്. വേദന മാറാൻ പലയിടങ്ങളിലും കാണിച്ചെങ്കിലും മെഡിക്കൽ കോളജിൽ നടത്തിയ ശസ്‌ത്രക്രിയയിൽ ആയിരുന്നു വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്.

ALSO READ :Scissors In Stomach Case | ഹര്‍ഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം : ഡോക്‌ടർമാരെയും നഴ്‌സുമാരെയും കേസിൽ പ്രതികളാക്കും

കേസിലെ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിന് മുൻപിൽ നടത്തിവന്നിരുന്ന സമരം ഓഗസ്റ്റ് 16-നാണ് സെക്രട്ടേറിയറ്റിന് മുമ്പിലേക്ക് ഹർഷിന മാറ്റിയത്. 80 ദിവസം ഹർഷിന മെഡിക്കൽ കോളജിന് മുമ്പിൽ സമരം ഇരുന്നിരുന്നു. സമരം ആരംഭിച്ച് 87-ാം ദിവസമാണ് തിരുവനന്തപുരത്ത് ഉപവാസമിരുന്നത്. സര്‍ക്കാര്‍ കണ്ടിട്ടില്ലെങ്കിൽ കണ്ടോട്ടെ എന്ന് കരുതിയാണ് സമരവേദി സെക്രട്ടേറിയറ്റിന് മുമ്പിലേക്ക് മാറ്റിയതെന്ന് ഹർഷിന ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.

കൂടെയുണ്ടെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതാണെങ്കിലും മുഖ്യമന്ത്രിയെ കൂടി നേരിട്ട് കാണാൻ ശ്രമിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. അർഹതപ്പെട്ട നീതി നിഷേധിക്കപ്പെടുന്നു എന്ന് മനസിലാക്കിയതുകൊണ്ട് മാത്രമാണ് സമരത്തിന് ഇറങ്ങിയത്. നേരിട്ടുകണ്ടിട്ടും ബോധ്യമായില്ലെങ്കിൽ ഈ നാടിന് മുഴുവനാണ് നീതി നിഷേധിക്കപ്പെടുന്നത്. കാര്യങ്ങൾ ആ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കരുത് എന്നാണ് അഭ്യർഥനയെന്നും എത്രയും വേഗം നീതി നടപ്പിലാക്കണമെന്നും ഹർഷിന ആവശ്യപ്പെട്ടിരുന്നു.

Last Updated : Aug 21, 2023, 11:24 AM IST

ABOUT THE AUTHOR

...view details