കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിഷയം ശബരിമല മാത്രമല്ല; ശശി തരൂർ - mittayitheruvu

മതപരമായ കാര്യങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Sasi tharoor MP  ശശി തരൂർ എംപി  മിഠായി തെരുവ്  mittayitheruvu  Kozhikode
തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിഷയം ശബരിമല മാത്രമല്ല; ശശി തരൂർ

By

Published : Feb 16, 2021, 3:29 PM IST

Updated : Feb 16, 2021, 4:08 PM IST

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിഷയം ശബരിമല മാത്രമല്ലെന്നും അത് മറ്റ് വിഷയങ്ങളിൽ ഒന്നു മാത്രമാണെന്നും ശശി തരൂർ എംപി. മിഠായി തെരുവിൽ ജനങ്ങളെ കണ്ട് അഭിപ്രായം തേടിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായ കാര്യങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ട ആവശ്യമില്ല. മിഠായി തെരുവിലെ വ്യാപാരികളുടെയും തെരുവോര കച്ചവടക്കാരുടെയും പ്രശ്‌നങ്ങൾ മനസിലാക്കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിൽ കേന്ദ്ര സർക്കാരിനും കേരള സക്കാരിനും ഒരുപോലെ ഉത്തരവാദിത്തം ഉണ്ട്. സ്ഥലത്തെ പാർക്കിംഗ് പ്രശ്‌നത്തിന് പരിഹാരം കാണാൻ കോർപ്പറേഷൻ തയ്യാറാകണമായിരുന്നു എന്നും ശശി തരൂർ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ വിഷയം ശബരിമല മാത്രമല്ല; ശശി തരൂർ
Last Updated : Feb 16, 2021, 4:08 PM IST

ABOUT THE AUTHOR

...view details