കേരളം

kerala

ജിജോ ജോസഫ് നയിക്കും; സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു

By

Published : Apr 13, 2022, 1:30 PM IST

ഇരുപതംഗ ടീമിനെ മിഡ്‌ഫീൽഡറായ കെഎസ്ഇബി താരം ജിജോ ജോസഫ് നയിക്കും

Santhosh Trophy  Kerala team for santhosh  ജിജോ ജോസഫ് നയിക്കും; സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു  കേരളത്തെ ജിജോ ജോസഫ് നയിക്കും  santhosh trophy  kerala football team  ടീമിലെ 15 പേർ പുതുമുഖങ്ങളാണ്  ബിനോ ജോർജ്ജാണ് കേരള ടീമിൻ്റെ മുഖ്യ പരിശീലകൻ.
ജിജോ ജോസഫ് നയിക്കും; സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു

കോഴിക്കോട്:75-ാമത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇരുപതംഗ ടീമിനെ മിഡ്‌ഫീൽഡറായ കെഎസ്ഇബി താരം ജിജോ ജോസഫ് നയിക്കും. 15 പുതുമുഖങ്ങളാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്

മിഥുൻ വി, ഹജ്‌മൽ എസ് എന്നിവരാണ് ഗോൾകീപ്പർമാർ. ടീമിലെ 5 കളിക്കാർ 21 വയസിൽ താഴെയുള്ളവരാണ്. ബിനോ ജോർജ്ജാണ് കേരള ടീമിൻ്റെ മുഖ്യ പരിശീലകൻ. ഏപ്രില്‍ 16 മുതൽ മെയ് 2 വരെയാണ് ടൂര്‍ണമെൻ്റ്. മലപ്പുറം മഞ്ചേരിയിലെ പയ്യനാട്, കോട്ടപ്പടി എന്നീ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. മേയ് രണ്ടിനാണ് ഫൈനല്‍.

2014ൽ ആണ് അവസാനമായി സന്തോഷ് ട്രോഫിക്ക് കേരളം ആതിഥേയത്വം വഹിച്ചത്. അന്ന് ഫൈനലിൽ ഷൂട്ടൗട്ടിൽ സർവ്വീസസിനോടാണ് കേരളം അടിയറവ് പറഞ്ഞത്. ഇത്തവണ കേരളത്തിൻ്റെ ആദ്യ മത്സരം ഏപ്രിൽ 16ന് രാജസ്ഥാനോടാണ്. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുക. ഒരു ഗ്രൂപ്പില്‍ അഞ്ച് ടീമുകള്‍ ഉണ്ടായിരിക്കും. ഒരു ടീമിന് നാല് മത്സരങ്ങളായിരിക്കും ഉണ്ടാവുക. ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും.

ഗ്രൂപ്പ് എ:മേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, കേരളം.
ഗ്രൂപ്പ് ബി:ഗുജറാത്ത്, കര്‍ണാടക, ഒഡീഷ, സര്‍വീസസ്, മണിപൂര്‍.

ഗ്രൂപ്പ് എ മത്സരക്രമം; (തിയതി, മത്സരം, സമയം, സ്റ്റേഡിയം എന്നീ ക്രമത്തില്‍)

  • ഏപ്രില്‍ 16: പശ്ചിമ ബംഗാള്‍-പഞ്ചാബ്, രാവിലെ 9.30, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
  • എപ്രില്‍ 16: കേരളം-രാജസ്ഥാന്‍, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
  • എപ്രില്‍ 18: രാജസ്ഥാന്‍-മേഘാലയ, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
  • എപ്രില്‍ 18: കേരളം-പശ്ചമ ബംഗാള്‍, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 20: പഞ്ചാബ്-രാജസ്ഥാന്‍, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 20: കേരളം-മേഘാലയ, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 22: പശ്ചിമ ബംഗാള്‍-മേഘാലയ, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 22: കേരളം-പഞ്ചാബ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 24: രാജസ്ഥാന്‍-പശ്ചിമ ബംഗാള്‍, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 24: മേഘാലയ-പഞ്ചാബ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.

ALSO READ;മലപ്പുറത്ത് ഇനി ഫുട്‌ബോൾ ആവേശം; സന്തോഷ്‌ ട്രോഫി മത്സരങ്ങളുടെ ഒരുക്കം പൂർണമെന്ന് വി അബ്ദുറഹ്മാൻ

ഗ്രൂപ്പ് ബി മത്സരക്രമം

  • ഏപ്രില്‍ 17: ഒഡിഷ-കര്‍ണാടക, രാവിലെ 9.30, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
  • എപ്രില്‍ 17: മണിപൂര്‍-സര്‍വീസസ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
  • എപ്രില്‍ 19: രാജസ്ഥാന്‍-മേഘാലയ, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
  • എപ്രില്‍ 19: മണിപൂര്‍-ഒഡീഷ, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 21: ഗുജറാത്ത്-മണിപൂര്‍, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 21: കര്‍ണാടക-സര്‍വീസസ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 23: കര്‍ണാടക-മണിപൂര്‍, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 23: ഒഡീഷ-ഗുജറാത്ത്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 25: സര്‍വീസസ്-ഒഡീഷ, വൈകിട്ട് നാല്, കോട്ടപ്പടി ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 25: ഗുജറാത്ത്-കര്‍ണാടക, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.

സെമി ഫൈനല്‍;

  • ഏപ്രില്‍ 28: ഗ്രൂപ്പ് എ ജേതാക്കള്‍-ഗ്രൂപ്പ് ബി റണ്ണേഴ്‌സ്‌ അപ്പ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.
  • ഏപ്രില്‍ 29: ഗ്രൂപ്പ് ബി ജേതാക്കള്‍-ഗ്രൂപ്പ് എ റണ്ണേഴ്‌സ്‌ അപ്പ്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.

ഫൈനല്‍

  • മേയ് രണ്ട്, രാത്രി എട്ട്, മഞ്ചേരി പയ്യനാട് ഫുട്ബോള്‍ സ്റ്റേഡിയം.

ABOUT THE AUTHOR

...view details