കേരളം

kerala

By

Published : Feb 4, 2021, 4:29 PM IST

Updated : Feb 4, 2021, 7:43 PM IST

ETV Bharat / state

സാന്ത്വന സ്‌പർശം അദാലത്ത്: മന്ത്രി ടി.പി രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു

അദാലത്തിനെത്തുന്ന മുഴുവൻ ആളുകളുടെയും അപേക്ഷകളിൽ പരിഹാരം കാണുമെന്ന് ടി.പി രാമകൃഷ്‌ണൻ പറഞ്ഞു.

സാന്ത്വന സ്‌പർശം അദാലത്ത്  സാന്ത്വന സ്‌പർശം  മന്ത്രി ടി.പി രാമകൃഷ്‌ണൻ  തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി  santhwana sparsham adalath  santhwana sparsham adalath started in kozhikode  santhwana sparsham TP Ramakrishnan inaugurated the function  TP Ramakrishnan  Labor, Excise Minister T. P Ramakrishnan  Labor, Excise Minister  kozhikode santhwana sparsham adalath
സാന്ത്വന സ്‌പർശം അദാലത്ത്: മന്ത്രി ടി.പി രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജനങ്ങളുടെ വിവിധ പ്രശ്ങ്ങൾക്ക് പരിഹാരം കാണാൻ നടത്തുന്ന സാന്ത്വന സ്‌പര്‍ശം അദാലത്ത് കോഴിക്കോട് ടാഗോർ സെന്‍റിനറി ഹാളില്‍ തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അദാലത്തിനെത്തുന്ന മുഴുവൻ ആളുകളുടെയും അപേക്ഷകളിൽ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലെ അപേക്ഷകളാണ് പരിഗണിച്ചത്. ഒന്ന് രണ്ട് തീയതികളിലായി കൊയിലാണ്ടി, വടകര താലൂക്കുകളിൽ അദാലത്ത് വിജയകരമായി പൂർത്തീകരിച്ചിരുന്നു.

കൊവിഡ് കാലത്ത് സംസ്ഥാനത്തെ മുഴുവൻ ആളുകളുടെയും ക്ഷേമമുറപ്പാക്കാൻ സർക്കാരിന് സാധിച്ചെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ പറഞ്ഞു. കോഴിക്കോട് ടാഗോർ സെന്‍റിനറി ഹാളില്‍ നടന്ന സാന്ത്വന സ്‌പര്‍ശം അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 90 ലക്ഷം കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ നൽകാൻ സാധിച്ചത് അഭിമാനകരമാണ്. 60 ലക്ഷത്തിൽ അധികം ആളുകൾക്ക് ക്ഷേമ പെൻഷൻ നൽകുന്ന സാഹചര്യമുണ്ടായെന്നും മന്ത്രി പറഞ്ഞു.

എംഎൽഎമാരായ പുരുഷൻ കടലുണ്ടി, പിടിഎ റഹീം, വികെസി മമ്മദ്‌ കോയ, കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സാംബശിവറാവു, ഡിഡിസി അനുപം മിശ്ര, അസിസ്റ്റന്‍റ് കലക്ടർ ശ്രീധന്യ സുരേഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സാന്ത്വന സ്‌പർശം അദാലത്ത്: മന്ത്രി ടി.പി രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു
Last Updated : Feb 4, 2021, 7:43 PM IST

ABOUT THE AUTHOR

...view details