കോഴിക്കോട്: കൃഷിയെന്നാല്‍ മുഖം ചുളിക്കുന്ന യുവതലമുറയ്‌ക്ക് മുന്നില്‍ കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്ത് ഒരു കര്‍ഷക. ആറാം വയസിലാണ് ശാന്ത കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്. കോഴിക്കോട് നാദാപുരത്തെ ഒരു കര്‍ഷക കുടുംബത്തിലാണ് ശാന്ത ജനിച്ചത്. കൃഷിയെന്നാല്‍ ജീവിതമാണ് ശാന്തക്ക്. 42 വര്‍ഷമായി കാര്‍ഷിക മേഖലയില്‍ സജീവമായി നില്‍ക്കുന്നു. ജില്ലക്ക് അകത്തും പുറത്തും കൃഷിയെ കുറിച്ച് ക്ലാസുകളെടുക്കുന്നുണ്ട്.
തരിശ് ഭൂമിയെ പച്ചപ്പണിയിച്ച് കര്‍ഷക; ശാന്തക്ക് കൃഷിയെന്നാല്‍ ജീവിതം - ജൈവ പച്ചക്കറി
42 വര്‍ഷമായി കാര്‍ഷിക മേഖലയില്‍ സജീവമാണ് ശാന്തയെന്ന കര്‍ഷക
പൂര്‍ണമായും ജൈവ വളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. സ്വന്തമായുള്ള മൂന്ന് ഏക്കര്‍ സ്ഥലത്തും തരിശായി കിടന്ന നാലേക്കറോളം ഭൂമി പാട്ടത്തിനെടുത്തുമാണ് കൃഷി ചെയ്യുന്നത്. വെള്ളൂരിലെ വയലോരം പാടശേഖര സമിതി സെക്രട്ടറി കൂടിയാണ് ശാന്ത. നെല്ല്, എള്ള്, ചെറുപയര്‍ എന്നിവക്ക് പുറമേ കപ്പ, ചേമ്പ്, ചേന, തക്കാളി, പച്ചമുളക്, വാഴ, പടവലം, ചോളം, തുടങ്ങിയവയും കൃഷിയും ചെയ്യുന്നുണ്ട്. കൃഷിഭവന്‍റെ സഹായത്തോടെയാണ് കൃഷിയിറക്കുന്നതെന്ന് ശാന്ത പറയുന്നു. പുതിയ രീതിയിലുള്ള കൃഷിയെ കുറിച്ച് എവിടെ പരിശീലനമുണ്ടെങ്കിലും കൃഷി വകുപ്പ് അധികൃതര്‍ പരിശീലനത്തിന് അയക്കുന്നത് ശാന്തയെയാണ്. കൃഷിക്ക് പുറമേ പശുപരിപാലനവുമുണ്ട് ശാന്തക്ക്.