കോഴിക്കോട് :കേന്ദ്ര സര്‍ക്കാര്‍ സമൂഹത്തില്‍ നടപ്പിലാക്കുന്ന ഫാസിസത്തിന്, എതിരായ പോരാട്ടത്തിൽ സിപിഎമ്മും ലീഗും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് സമസ്‌ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. അതിൽ ഒരു പാകപ്പിഴയും ഇല്ലെന്നും സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് വർഗീയ പാർട്ടി അല്ലെന്ന സിപിഎമ്മിൻ്റെ പ്രസ്‌താവനയിൽ വളരെ സന്തോഷമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് സമസ്‌ത പറയുന്നത്.
ഫാസിസത്തിനെതിരെ സിപിഎമ്മും ലീഗും ഒന്നിച്ച് പ്രവര്‍ത്തിക്കണം, അതില്‍ പാകപ്പിഴയില്ല : സമസ്‌ത
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഫാസിസത്തിനെതിരെ പോരാടാന്‍ സിപിഎമ്മും ലീഗും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യതയാണെന്ന് സമസ്‌ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം
സമസ്‌ത സെക്രട്ടറി ഉമര്‍ ഫൈസി മാധ്യമങ്ങളോട് സംസാരിക്കുന്നു
സിപിഎമ്മിന്‍റെ പ്രസ്‌താവന ലീഗ് തള്ളിയ സാഹചര്യത്തെ കുറിച്ച് സമസ്‌തയ്‌ക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. ലീഗ് പറഞ്ഞത് അവരുടെ നിലപാടാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്‌ത ഇടപെടാറില്ലെന്നും സെക്രട്ടറി പറഞ്ഞു. സ്വതന്ത്രമായി ജീവിക്കാൻ യോജിക്കേണ്ടവരൊക്കെ ഒരുമിച്ച് മുന്നോട്ടുപോകണമെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കി.
Last Updated : Dec 13, 2022, 6:10 PM IST