കോഴിക്കോട് :കൂടത്തായി കൊലപാതക പരമ്പരയില്‍ പൊന്നാമറ്റം റോയി വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷയിൽ 19ന് വിധി പറയും.
കൂടത്തായി റോയി വധം; ജോളിയുടെ ജാമ്യാപേക്ഷയിൽ 19ന് വിധി പറയും - Roy assassination
കോഴിക്കോട് ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സംബന്ധിച്ച വാദം കേട്ട ശേഷം കോടതി വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.
കൂടത്തായി റോയി വധം; ജോളിയുടെ ജാമ്യാപേക്ഷയിൽ 19 ന് വിധി പറയും
ജോളിക്ക് വേണ്ടി അഡ്വ.ബി.എ. ആളൂരാണ് ഹാജരായത്. കുറ്റാന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ പ്രതി വിചാരണ തടവുകാരിയായി ജയിലിൽ കഴിയേണ്ട കാര്യമില്ലെന്നും പൊലീസിന് കൃത്യമായി അന്വേഷണം നടത്താൻ കഴിഞ്ഞിട്ടില്ലെന്നും ആളൂർ വാദിച്ചു. ജോളിയുടെ കുറ്റസമ്മത മൊഴിയല്ലാതെ മറ്റൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നും ആളൂർ വാദിച്ചു. ജാമ്യാപേക്ഷയിൽ അനുകൂല വിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് ആളൂർ മാധ്യമങ്ങളോട് പറഞ്ഞു.