കോഴിക്കോട്:റേഷൻ വ്യാപാരികളോടുള്ള സർക്കാർ അവഗണനയിൽ കടകൾ അടച്ച് പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ. റേഷൻ കട ജീവനക്കാരേയും മുന്നണി പോരാളികളായി പരിഗണിച്ച് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയും പ്രതിരോധ വാക്സിന് മുൻഗണനയും നൽകണമെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
സർക്കാർ അവഗണനയിൽ പ്രതിഷേധം; കടകളടച്ച് റേഷന്‍ വ്യാപാരികള്‍ - മുന്നണി പോരാളികള്‍
റേഷൻ കട ജീവനക്കാരേയും മുന്നണി പോരാളികളായി പരിഗണിക്കണമെന്നാണ് ആവശ്യം.
സർക്കാർ അവഗണനയിൽ പ്രതിഷേധം; കടകളടച്ച് റേഷന്‍ വ്യാപാരികള്‍
also read:മലപ്പുറത്ത് വെന്‍റിലേറ്റര്‍ കിട്ടാതെ കൊവിഡ് രോഗി മരിച്ചതായി ആരോപണം
ആശ്രിതര്‍ക്ക് ധനസഹായം, രോഗികളായ ആയിരത്തോളം അംഗങ്ങൾക്ക് ചികിത്സയും സാമ്പത്തിക സഹായവും, ഡബിൾ, ട്രിപ്പിൾ ലോക്ക് ഡൗൺ കാലത്ത് ഒറ്റതവണയായി റേഷൻ നൽകുന്നതിനുള്ള ക്രമീകരണം, ഭക്ഷ്യധാന്യങ്ങളുടെ പണം അടക്കാൻ ഒരു മാസമെങ്കിലും സാവകാശം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് വ്യാപാരികൾ ഉന്നയിക്കുന്നത്.