കോഴിക്കോട് :സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജന്‍സികള്‍ കേസ് നേരത്തെയും ശരിയായി അന്വേഷിച്ചിരുന്നില്ല. ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസ് : ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല - pinarayi vijayan
കേന്ദ്ര ഏജന്‍സികള്‍ കേസ് നേരത്തെയും ശരിയായി അന്വേഷിക്കാത്തതിന് പിന്നില്‍ ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ടാണെന്ന് രമേശ് ചെന്നിത്തല
സ്വര്‍ണക്കടത്ത് കേസില്‍ ഹൈക്കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് എഴുതിയതിന് പിന്നാലെയാണ് അന്വേഷണം നിലച്ചത്. ബിജെപി, വിഷയത്തില്‍ തുടക്കം മുതല്‍ കള്ളക്കളിയാണ് നടത്തുന്നത്. ശക്തമായ പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
Also read: 'കോൺഗ്രസ് ആർഎസ്‌എസിന്‍റെ ചട്ടുകം ആകരുത്'; വി.ഡി സതീശന് ഫേസ്‌ബുക്കില്‍ തുറന്ന കത്തെഴുതി എം.എ ബേബി