കോഴിക്കോട്:വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫിസ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ പിണറായിയുടെ വാക്കുകള്‍ കടമെടുത്താല്‍ തകര്‍ക്കാനെത്തിയവരെ നികൃഷ്ടജീവികളെന്നും പിതൃശൂന്യരെന്നും വിളിക്കാമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി മാധ്യമങ്ങളോട്. എം.പിമാരെ ഉന്മൂലനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'അവര്‍ പിതൃശൂന്യര്‍!': രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തില്‍ രാജ് മോഹൻ ഉണ്ണിത്താൻ - കോഴിക്കോട്
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്ത ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ നടപടി എടുക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി
ഓഫിസ് തകര്‍ത്തവര്‍ക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ എംപി
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്ത സംഭവം ജനാധിപത്യ വിരുദ്ധമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമികള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ മുഖ്യമന്ത്രി വിളിക്കുന്ന യോഗം കോണ്‍ഗ്രസ് എം.പിമാര്‍ ബഹിഷ്‌കരിക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
also read: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നിലപാട് രാഷ്‌ട്രീയ പകപോക്കലെന്ന് വി.ഡി സതീശന്‍