കോഴിക്കോട്: കോഴിക്കോട് ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. കോഴിക്കോട്- മലപ്പുറം അതിര്‍ത്തിയില്‍ ചെറുവാടി പഴംപറമ്പിലെ ക്വാറിയിലാണ് അപകടം നടന്നത്. ഓമാനൂർ സ്വദേശി വിനു, പഴംപറമ്പ് പുൽപറമ്പിൽ അബ്ദുറഹിമാൻ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടു പേരും ചെങ്കൽ മെഷീന്‍റെ ഡ്രൈവർമാരാണ്. ഇന്ന് രാവിലെ 9.30 നാണ് അപകടം നടന്നത്.
ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് മരണം - മണ്ണിടിച്ചില്‍
അപകട സമയത്ത് ഇരുപതോളം തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു.
ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് മരണം
രാവിലെ ജോലിക്കെത്തിയ തൊഴിലാളികള്‍ക്ക് മേല്‍ വലിയ തോതിൽ കൂട്ടിയിട്ട മൺകൂനയിൽ നിന്ന് മണ്ണിടിയുകയും മൺകൂനക്കിടയിലെ കൂറ്റൻ കല്ല് തലയിൽ പതിക്കുകയുമായിരുന്നു. അപകട സമയത്ത് ഇരുപതോളം തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. ഫയര്‍ഫോഴ്സും പൊലീസുമെത്തിയാണ് മണ്ണിനടിയില്‍പെട്ടവരെ രക്ഷപെടുത്തിയത്.
Last Updated : Jun 18, 2019, 2:51 PM IST