കോഴിക്കോട്: ചെറുവണ്ണൂർ റോഡിലെ പഴയ ഫറോക്ക് പാലം. അത് കടന്നാൽ ഇടത്തേക്ക് ഒരു വഴി കാണാം. അതാണ് കരുവന്‍തുരുത്തി. ആ റോഡിലുള്ള എവിടെത്തെ വിലാസം ചോദിച്ചാലും അതിൽ ഒരു 'പുഞ്ചിരി'യും 'പൊട്ടിച്ചിരി'യുമുണ്ടാകും. രണ്ടും ഇന്നാട്ടിലെ കാത്തിരുപ്പ് കേന്ദ്രങ്ങൾ. എന്നാൽ ഈ നാട് അറിയപ്പെടുന്നത് ഈ രണ്ട് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ പേരിൽ.
കരുവന്തുരുത്തിക്കാരുടെ 'പുഞ്ചിരി'യും 'പൊട്ടിച്ചിരി'യും - ഫറോക്ക് പാലം
കരുവന്‍തുരുത്തി അറിയപ്പെടുന്നത് പുഞ്ചിരിയുടെയും പൊട്ടിച്ചിരിയുടെയും പേരിൽ.
അത്രത്തോളം പ്രശസ്തമാണ് ഈ നാട്ടിൽ ഈ രണ്ട് ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ. 1991ലാണ് പുഞ്ചിരി ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചത്. നാട്ടിലെ വിക്‌ടറി ക്ലബ്ബാണ് 'പുഞ്ചിരി' ഉയർത്തിയത്.
ഇതോടെ തൊട്ടടുത്ത ക്ലബ്ബായ യ്ങ്സ്റ്റേഴ്‌സുകാർക്ക് ഒരേ ചിന്ത. ഇവിടെയും ഒരു ബസ് കാത്തിരിപ്പ് കേന്ദ്രമാവാം.അവർ തീരുമാനിച്ചു, അവിടെ 'പുഞ്ചിരി' ആണെങ്കിൽ ഇവിടെ 'പൊട്ടിച്ചിരി'.
അങ്ങനെ ഒരു നോട്ടപ്പാടകലെ രണ്ടാമത്തെ കാത്തിരിപ്പ് കേന്ദ്രവും ഉയർന്നു. കേടുപാടുകൾ തീർത്ത് മോടിപിടിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ രണ്ട് കേന്ദ്രങ്ങൾ ഇന്ന് ഒരു നാടിൻ്റെ അടയാളങ്ങളാണ്.